1.36 ലക്ഷം പേർ  മസ്റ്ററിംഗ്  നടത്തി

തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ അംഗങ്ങളുടെ ബയോ മെട്രിക് മസ്റ്ററിംഗ് പുനരാരംഭിച്ചപ്പോൾ ആദ്യദിനത്തിൽ 1.36 ലക്ഷം പേർ നടപടികൾ പൂർത്തിയാക്കി. 24 വരെ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് മസ്റ്ററിംഗ് എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മറ്റു ജില്ലകളിലും നടക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ 71,096 പേർ മസ്റ്ററിംഗ് നടത്തി. ഇതോടെ സംസ്ഥാനത്താകെ 47.23 ലക്ഷം പേരും തിരുവനന്തപുരം ജില്ലയിൽ 10 ലക്ഷത്തിലേറെ പേരും മസ്റ്ററിംഗ് പൂർത്തിയാക്കി. ചില കടകളിൽ സങ്കേതിക തടസം നേരിട്ടതായി വ്യാപാരികൾ പറഞ്ഞു. ഇ പോസ് മെഷീനിൽ നടപടി പൂർത്തിയായതായി സന്ദേശം വരുമെങ്കിലും വെബ്സൈറ്റ് പരിശോധിക്കുമ്പോൾ രേഖപ്പെടുത്തിയതായി കാണിക്കുന്നില്ലെന്നാണ് പരാതി

ഫെബ്രുവരിയിലും മാർച്ചിലുമായി മസ്റ്ററിംഗ് നടത്തിയെങ്കിലും സാങ്കേതികപ്രശ്നങ്ങൾ കാരണം നിർത്തിവയ്ക്കുകയായിരുന്നു.
മഞ്ഞ, പിങ്ക് കാർഡുകളിലെ 1.53 കോടി അംഗങ്ങളുടെ മസ്റ്ററിംഗ് ഒക്ടോബർ 8ന് മുൻപ് പൂർത്തിയാക്കാനാണു ഭക്ഷ്യപൊതുവിതരണ വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണിത്.


Source link
Exit mobile version