KERALAMLATEST NEWS
മൂന്ന് വയസുകാരന് സ്വിമ്മിംഗ് പൂളിൽ ദാരുണാന്ത്യം
മൂവാറ്റുപുഴ: പിതൃസഹോദരന്റെ വീട്ടിലെ സ്വിമ്മിംഗ് പൂളിൽ മൂന്നു വയസുകാരന് ദാരുണാന്ത്യം. പായിപ്ര കക്ഷായിപടി പൂവത്തുംചുവട്ടിൽ ജിയാസിന്റെയും ഷെഫീലയുടെയും മകൻ അബ്രാം സൈദാണ് മുങ്ങി മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. ജിയാസിന്റെ വീടിന് സമീപം താമസിക്കുന്ന സഹോദരനും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.എ.എം. ബഷീറിന്റെ വീട്ടിലായിരുന്നു അപകടം. കളിക്കുന്നതിനിടെ സ്വിമ്മിംഗ് പൂളിൽ വീണ് മുങ്ങിപ്പോയ കുഞ്ഞിനെ ബന്ധുക്കൾ ഉടൻ പേഴയ്‌ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ എട്ടിന് മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു. സഹോദരങ്ങൾ: ആദം സൈദ്, ഹെസ മെഹ്‌റിൻ.
Source link