വി.കെ.പ്രകാശുമായി ഹോട്ടലിൽ തെളിവെടുപ്പ്

കൊല്ലം: യുവതിയെ സിനിമാ ചർച്ചയ്ക്കായി ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ സംവിധായകൻ വി.കെ.പ്രകാശുമായി ഇന്നലെ തെളിവെടുപ്പ് നടത്തി പള്ളിത്തോട്ടം പൊലീസ്. പ്രകാശിന്റെ പേരിലെടുത്ത മുറിയിലും അദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനത്തിലെടുത്ത മുറിയിലും തെളിവെടുത്തു. ഹോട്ടൽ ജീവനക്കാർ ഉൾപ്പടെയുള്ളവർ പ്രകാശിനെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും.

കഥാകൃത്തായ യുവതിയെ ഹോട്ടലിൽ വച്ച് കണ്ടെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ബി.ഷഫീഖിന് പ്രകാശ് മൊഴി നൽകിയിരുന്നു. ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന വ്യവസ്ഥയോടെ വി.കെ.പ്രകാശിന് കഴിഞ്ഞയാഴ്ച ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.


Source link
Exit mobile version