വി​ബി​ന്‍ മോ​ഹ​ന​ന്‍റെ ക​രാ​ര്‍ നീ​ട്ടി ബ്ലാ​സ്റ്റേ​ഴ്‌​സ്


കൊ​​​ച്ചി: മി​​​ഡ്ഫീ​​​ല്‍​ഡ​​​ര്‍ താ​​​രം വി​​​ബി​​​ന്‍ മോ​​​ഹ​​​ന​​​നു​​​മാ​​​യു​​​ള്ള ക​​​രാ​​​ര്‍ നാ​​​ലു വ​​​ര്‍​ഷ​​​ത്തേ​​​ക്കു​​കൂ​​​ടി പു​​​തു​​​ക്കി കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​ഴ്​​​സ് എ​​​ഫ്‌​​​സി. 2029 വ​​​രെ​​​യു​​​ള്ള ക​​​രാ​​​റി​​​ല്‍ താ​​​രം ഒ​​​പ്പു​​വ​​​ച്ചു. 2020ല്‍ ​​​കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന്‍റെ യൂ​​​ത്ത് വിം​​​ഗി​​​ല്‍ ചേ​​​ര്‍​ന്ന വി​​​ബി​​​ന്‍ 2022ലാ​​​ണ് ഫ​​​സ്റ്റ് ടീ​​​മി​​​ലെ​​​ത്തു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗ് (ഐ​​​എ​​​സ്എ​​​ല്‍), ഡ്യൂ​​​റ​​​ന്‍റ് ക​​​പ്പ്, സൂ​​​പ്പ​​​ര്‍ ക​​​പ്പ് തു​​​ട​​​ങ്ങി ഒ​​​ട്ടേ​​​റെ സു​​​പ്ര​​​ധാ​​​ന മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച വ​​യ്ക്കാ​​​ന്‍ ഇ​​രു​​പ​​ത്തി​​യൊ​​ന്നു​​കാ​​​ര​​​നാ​​​യ ഈ ​​​മി​​​ഡ്ഫീ​​​ല്‍​ഡ​​​റി​​​നു സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​തു​​​വ​​​രെ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​നായി 28 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ബൂട്ടുകെട്ടി. അ​​​ണ്ട​​​ര്‍ 23 ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ലേ​​​ക്കും വി​​​ബി​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.


Source link
Exit mobile version