വിബിന് മോഹനന്റെ കരാര്‍ നീട്ടി ബ്ലാസ്റ്റേഴ്സ്
കൊച്ചി: മിഡ്ഫീല്‍ഡര്‍ താരം വിബിന് മോഹനനുമായുള്ള കരാര്‍ നാലു വര്‍ഷത്തേക്കുകൂടി പുതുക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 2029 വരെയുള്ള കരാറില്‍ താരം ഒപ്പുവച്ചു. 2020ല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് വിംഗില്‍ ചേര്‍ന്ന വിബിന് 2022ലാണ് ഫസ്റ്റ് ടീമിലെത്തുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍), ഡ്യൂറന്റ് കപ്പ്, സൂപ്പര്‍ കപ്പ് തുടങ്ങി ഒട്ടേറെ സുപ്രധാന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ഇരുപത്തിയൊന്നുകാരനായ ഈ മിഡ്ഫീല്ഡറിനു സാധിച്ചിട്ടുണ്ട്.
ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിനായി 28 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. അണ്ടര്‍ 23 ഇന്ത്യന്‍ ടീമിലേക്കും വിബിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Source link