കോഴിക്കോട് സൈബർ പാർക്കിനായി 20 സെന്റ് കൂടി ഏറ്റെടുക്കും

തിരുവനന്തപുരം: കോഴിക്കോട് സൈബർ പാർക്കിനായി 20 സെന്റ് സ്ഥലംകൂടി ഏറ്റെടുക്കാൻ ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കോഴിക്കോട് സൈബർ പാർക്കിനോട് ചേർന്നു കിടക്കുന്ന 20 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുക. ആലുവ നഗരസഭയിൽ നാഷണൽ ആയുഷ് മിഷന്റെ കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഹോമിയോ ഡിസ്പെൻസറി ആരംഭിക്കാനും തീരുമാനിച്ചു. കരകൗശല വികസന കോർപറേഷൻ കേരള ലിമിറ്റഡിന്റെ മാനേജിംഗ് ഡറയക്ടറായി ജി.എസ്. സന്തോഷിനെ നിയമിക്കും.
അഷ്ടമുടിക്കായലിലെ ദേശീയ ജലപാതയ്ക്കു വേണ്ടി ഡ്രഡ്ജ് ചെയ്ത ഭാഗത്തെ സ്പോയിൽ ദേശീയപാത 66ന്റെ പ്രവൃത്തിക്ക് വില ഈടാക്കാതെ നൽകാൻ തീരുമാനിച്ചു. ഈ അനുമതി നൽകിയതിന് പൊതുതാത്പര്യം മുൻനിർത്തി സാധൂകരണം നൽകാനാണ് മന്ത്രിസഭായോഗത്തിലെ തീരുമാനം. ഇതു ദേശീയപാതാ നിർമാണത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയിൽ റോയൽറ്റി, സീനിയറേജ് ചാർജ് എന്നിവയിൽ ഇളവു നൽകിയാകും നടപ്പാക്കുക.

Source link