മോക്ഷം നൽകുന്ന പിതൃപക്ഷം; അനുഷ്ഠാനങ്ങൾ ഇങ്ങനെ | Pitru Paksha | Ancestor Worship | Hindu Rituals | Shraddha | Tarpanam | Pitru Preeti | Sarva Pitru Amavasya | Ashwin Month | Krishna Paksha | Spiritual Liberation | Ancestral Blessings
മോക്ഷം നൽകുന്ന പിതൃപക്ഷം; അനുഷ്ഠാനങ്ങൾ ഇങ്ങനെ
വി. സജീവ് ശാസ്‌താരം
Published: September 18 , 2024 04:32 PM IST
1 minute Read
പിതൃപ്രീതിക്ക് ഏറ്റവും ശ്രേയസ്കരമായ കാലമാണ് പിതൃപക്ഷം.
ജന്മങ്ങളിൽ മഹത്തരം എന്ന് കരുതുന്ന മനുഷ്യ ജന്മം സവിശേഷ ബുദ്ധി കൊണ്ട് പരമമായ മോക്ഷത്തിന് ഹേതുവാണ്. അത് പൂർത്തീകരിക്കുന്നതിന് ആചരിക്കേണ്ട ഒന്നാണ് പിതൃപ്രീതി. അതിന് ഏറ്റവും ശ്രേയസ്കരമായ കാലമാണ് പിതൃപക്ഷം. കേരളത്തിൽ അത്ര ആചാരണീയമല്ലെങ്കിലും ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും കൃത്യമായി ആചരിച്ചു പോരുന്ന ഒന്നാണ് പിതൃപക്ഷം. അശ്വിന മാസത്തിലെ പൗർണമി കഴിഞ്ഞുള്ള (കൃഷ്ണപക്ഷത്തിലെ) പതിനാലു ദിവസങ്ങൾ ചേർന്നതാണ് പിതൃപക്ഷം. അതായത് അശ്വിനമാസത്തിലെ കൃഷ്ണപക്ഷത്തിലെ പ്രഥമ തിഥി തിഥി മുതൽ അമാവാസി വരെയാണ് പിതൃപക്ഷം.
പിതൃപക്ഷത്തിൽ പതിനാലു ദിവസവും വ്രതമെടുത്ത് പിതൃ മോക്ഷത്തിനായി പ്രാർഥിച്ചു അമാവാസിനാളിൽ തർപ്പണവും ശ്രാദ്ധവും നടത്തുന്നത് പൂർവ പിതാക്കൾക്ക് സംസാര ബന്ധന മോചനം നൽകുകയും അതുവഴി ഈ കർമ്മങ്ങൾ അനുഷ്ഠിക്കുന്നവരുടെ സന്തതികൾക്ക് സർവ ഐശ്വര്യവും ലഭിക്കുകയും ചെയ്യും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ ദിവസങ്ങളിൽ വ്രതമെടുത്ത് പൂജകളും ദാനധർമ്മങ്ങളും ചെയ്യുന്നതിലൂടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും നീങ്ങുകയും സന്തോഷവും ഐശ്വര്യവും വർധിക്കുകയും ചെയ്യുന്നു എന്നും വിശ്വസിക്കപ്പെടുന്നു .
പിതൃപക്ഷം അവസാനിക്കുന്നത് അമാവാസി നാളിലാണ് . ഈ അമാവാസിയെ സര്‍വപിതൃ അമാവാസി എന്ന് വിളിക്കുന്നു. അടുത്ത ദിവസം മുതൽ നവരാത്രി ആരംഭിക്കുന്നു.
പിതൃപക്ഷത്തിൽ ഏതുതരത്തിലുള്ള മംഗളകരമായ കർമ്മങ്ങൾ ചെയ്യുന്നതും നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. അതിനാൽ ഈ കാലത്ത് വിവാഹം, ഗൃഹപ്രവേശം, പുതിയതായി എന്തെങ്കിലും വാങ്ങൽ, മറ്റ് മംഗളകരമായ കർമ്മങ്ങൾ എന്നിവ നിഷിദ്ധമായി കണക്കാക്കപ്പെടുന്നു.
പിതൃപക്ഷത്തിൽ പിതൃക്കള്‍ക്ക് പിണ്ഡദാനം നടത്തേണ്ടത് വളരെ പ്രധാനമായ ഒരു കാര്യമാണ്.
2024 സെപ്റ്റംബർ 18 ന് ചൊവ്വാഴ്ച കാലത്ത് 08.04 മുതൽ ഒക്ടോബർ 02 ന് രാത്രി 12.19 വരെയാണ് ഈ വർഷത്തെ പിതൃപക്ഷം .
English Summary:
Honoring Ancestors: A Guide to Pitru Paksha and its Significance
v-sajeev-shastharam 30fc1d2hfjh5vdns5f4k730mkn-list 5epo2mefu74ksq65kq3dds8a84 mo-astrology-belief 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-vavu-bali mo-astrology-rituals
Source link