CINEMA

‘മാനാട്’ കാണാതിരിക്കാൻ കാരണമുണ്ട്, ആ കഥാപാത്രം ചെയ്യാനിരുന്നത് ഞാൻ: അരവിന്ദ് സ്വാമി

‘മാനാട്’ കാണാതിരിക്കാൻ കാരണമുണ്ട്, ആ കഥാപാത്രം ചെയ്യാനിരുന്നത് ഞാൻ: അരവിന്ദ് സ്വാമി | Maanaadu Arvind Swmay

‘മാനാട്’ കാണാതിരിക്കാൻ കാരണമുണ്ട്, ആ കഥാപാത്രം ചെയ്യാനിരുന്നത് ഞാൻ: അരവിന്ദ് സ്വാമി

മനോരമ ലേഖകൻ

Published: September 18 , 2024 03:30 PM IST

1 minute Read

ചിമ്പു, എസ്.ജെ. സൂര്യ, അരവിന്ദ് സ്വാമി

‘മാനാട്’ സിനിമയിൽ എസ്.ജെ. സൂര്യ ചെയ്ത വില്ലൻ കഥാപാത്രത്തിനായി സംവിധായകൻ വെങ്കട് പ്രഭു ആദ്യം സമീപിച്ചത് അരവിന്ദ് സ്വാമിയെ. കഥാപാത്രവുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയായി എല്ലാം തയാറായി നിന്ന സമയത്ത് നടന് ഡേറ്റ് ഇഷ്യു വരികയും പകരം എസ്.ജെ. സൂര്യയിലേക്കെത്തുകയുമായിരുന്നു.
‘‘ഒരുമാസം കഴിഞ്ഞ് മാത്രമാണ് എനിക്ക് ആ സിനിമയില്‍ ജോയിൻ ചെയ്യാൻ പറ്റുമായിരുന്നൊള്ളൂ. പക്ഷേ അണിയറക്കാർ അത്രയും കാത്തിരിക്കാൻ തയാറല്ലായിരുന്നു. അവരുടെ തീരുമാനത്തെ ഞാനും അംഗീകരിക്കുന്നു. ഇതുവരെയും ഞാൻ ആ സിനിമ കണ്ടിട്ടില്ല. കാരണം ഞാനും ആ കഥാപാത്രമായി മാറിയിരുന്നു. അതിനു വേണ്ടി ഒരുപാട് തയാറെടുക്കയും ചെയ്തു. ആ കഥാപാത്രത്തെ വേറൊരു രീതിയിൽ കാണാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് കാണാതിരുന്നത്. പക്ഷേ തീർച്ചയായും കാണും.’’–അരവിന്ദ് സ്വാമിയുടെ വാക്കുകൾ.

ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കിയ സയൻസ് ഫിക്‌ഷൻ ത്രില്ലറായിരുന്നു മാനാട്. ഡിസിപി ധനുഷ്കോടി എന്ന വില്ലൻ കഥാപാത്രമായി എത്തിയ എസ്.ജെ. സൂര്യയുടെ പ്രകടനമായിരുന്നു സിനിമയുടെ മറ്റൊരു ഹൈലൈറ്റ്.

English Summary:
Maanaadu’s Villain: Arvind Swamy Was the ORIGINAL Choice!

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-sj-suryah mo-entertainment-common-kollywoodnews m020gfbchavn93p0vpd98v629 mo-entertainment-movie-venkatprabhu f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button