‘എആർഎം’; മമിത ബൈജുവിന് നന്ദി പറഞ്ഞ് ടൊവിനോ

‘എആർഎം’; മമിത ബൈജുവിന് നന്ദി പറഞ്ഞ് ടൊവിനോ | Mamitha Baiju Tovino Thomas
‘എആർഎം’; മമിത ബൈജുവിന് നന്ദി പറഞ്ഞ് ടൊവിനോ
മനോരമ ലേഖകൻ
Published: September 18 , 2024 12:43 PM IST
Updated: September 18, 2024 12:51 PM IST
1 minute Read
കൃതി ഷെട്ടി, ടൊവിനോ തോമസ്, മമിത ബൈജു
‘അജയന്റെ രണ്ടാം മോഷണം’ സിനിമ ഇറങ്ങിയ ശേഷം മമിത ബൈജുവിന് നന്ദി പറഞ്ഞ് ടൊവിനോ തോമസ്. സിനിമയിൽ അഭിനയിച്ചിട്ടുപോലുമില്ലാത്ത മമിതയ്ക്ക് എന്തിനാകും ടൊവിനോ നന്ദി പറഞ്ഞിട്ടുണ്ടാകുക എന്നാണോ ആലോചിക്കുന്നത്. മമിതയും ഈ സിനിമയുടെ ഒരു ഭാഗമായിരുന്നു.
ചിത്രത്തിൽ നായികയായെത്തിയ തെലുങ്ക് നടി കൃതി ഷെട്ടിക്ക് ശബ്ദം നൽകിയിരിക്കുന്നത് മമിത ബൈജുവാണ്. തന്റെ ആദ്യ മലയാള സിനിമയായിട്ടു കൂടി ലക്ഷ്മി എന്ന കഥാപാത്രത്തെ മനോഹരമാക്കിയത് മമിതയുടെ കൂടി പിന്തുണ കൊണ്ടാണ്. ഏറെ കൃത്യതോടെയായിരുന്നു ഡബ്ബിങ് നിർവഹിച്ചത്.
‘‘ഞാനും ഈ അടുത്താണ് മമിതയാണ് കൃതിയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതെന്ന് അറിയുന്നത്. ഞാൻ അപ്പോൾ തന്നെ മെസ്സേജ് അയച്ചു, ‘കലക്കിയെന്നു’ പറഞ്ഞ്. കൃതിയുടെ കഥാപാത്രം ഒന്നുകൂടെ റിലേറ്റ് ചെയ്യാൻ മമിതയുടെ ശബ്ദം നന്നായി സഹായിച്ചിട്ടുണ്ട്. മമിതയുടെ അടുത്ത് ഞാനത് പറയുകയും ചെയ്തു. അടിപൊളിയായി, നിങ്ങളും ഈ സിനിമയുടെ ഭാഗമാണെന്ന് പറഞ്ഞാണ് മെസ്സേജ് ചെയ്തത്. കൂടാതെ മമിതയോട് നന്ദിയും പറഞ്ഞു.’’–യെസ് എഡിറ്റോറിയലിനു നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞു.
ഇതിനു മുമ്പ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിൽ ടൊവിനോയ്ക്കൊപ്പം മമിത അഭിനയിച്ചിരുന്നു. അന്ന് ടൊവിനോയുടെ സഹോദരിയുടെ വേഷത്തിലാണ് മമിത എത്തിയത്.
English Summary:
Tovino Thomas Thanks Mamitha Baiju for ‘Ajayante Randam Moshatham’ – But She Wasn’t in the Movie?!
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-tovinothomas f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-mamithabaiju 19tainc5rg5ethvpo5570i02m6
Source link