മോദി ‘ഫന്റാസ്റ്റിക് മാൻ’, ഇന്ത്യ വ്യാപാരബന്ധം ദുരുപയോ​ഗം ചെയ്യുന്നു; പുകഴ്ത്തിയും വിമർശിച്ചും ട്രംപ്


ന്യൂയോർക്ക്: അടുത്ത ആഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ്. മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. മിഷി​ഗണിലെ പ്രചാരണത്തിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഫ്ലോറിഡയിൽ തനിക്കെതിരേ ഉണ്ടായ രണ്ടാമത്തെ വധശ്രമത്തിന് ശേഷം ട്രംപ് പങ്കെടുത്ത ആദ്യ പരിപാടിയായിരുന്നു ഇത്. പ്രചാരണത്തിനിടെ, നരേന്ദ്രമോദിയെ ‘ഫന്റാസ്റ്റിക് മാൻ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യയെ വിമർശിക്കുകയും ചെയ്തു. കനത്ത ഇറക്കുമതി തീരുവ ഈടാക്കുന്ന ഇന്ത്യ, വ്യാപാര ബന്ധങ്ങൾ വലിയതോതിൽ ദുരുപയോ​ഗം ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.


Source link

Exit mobile version