KERALAMLATEST NEWS
നിപ: 16 പേരുടെ ഫലം നെഗറ്റീവ്
മലപ്പുറം: നിപ സംശയിച്ച 16 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസമായി. നിപ ബാധിച്ച് മരിച്ച തിരുവാലി നടുവത്തെ 24കാരന്റെ സമ്പർക്കപ്പട്ടികയിലുള്ളവരാണ് ഇവർ.
അതേസമയം, രോഗലക്ഷണങ്ങളുമായി നാലുപേർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായി. ഇവരടക്കം ആറുപേർ ഇവിടെയും 21 പേർ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിലുമുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ മുറികളും ആറ് ഐ.സി.യു ബെഡുകളും ആറ് വെന്റിലേറ്ററുകളും സജ്ജീകരിച്ചു.
ഇന്നലെ 80 പേരെക്കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ പട്ടികയിലുള്ളവർ 255 ആയി. ഇതിൽ 77 പേർ ആരോഗ്യ പ്രവർത്തകരാണ്. 171 പേർ പ്രൈമറി കോൺട്രാക്ട് പട്ടികയിലുണ്ട്. 128 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. മരിച്ച 24കാരൻ പഠിച്ചിരുന്ന ബംഗളൂരുവിലെ കോളേജിൽ നിന്നുള്ള 30 പേരും സമ്പർക്കപ്പട്ടികയിലുണ്ട്.
Source link