CINEMA

പുതിയ ചലച്ചിത്ര കൂട്ടായ്മയിൽ ഞാന്‍ ഭാഗമല്ല: ലിജോ ജോസ് പെല്ലിശ്ശേരി

പുതിയ ചലച്ചിത്ര കൂട്ടായ്മയിൽ ഞാന്‍ ഭാഗമല്ല: ലിജോ ജോസ് പെല്ലിശ്ശേരി | Lijo Jose Pellissery Aashiq Abu

പുതിയ ചലച്ചിത്ര കൂട്ടായ്മയിൽ ഞാന്‍ ഭാഗമല്ല: ലിജോ ജോസ് പെല്ലിശ്ശേരി

മനോരമ ലേഖകൻ

Published: September 18 , 2024 09:13 AM IST

1 minute Read

ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു

മലയാള സിനിമയിൽ പുതിയതായി ആരംഭിക്കാനൊരുങ്ങുന്ന ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന സംഘടനയിൽ താൻ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നതായും എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് പറയുന്നു. 
‘‘മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രിയാത്മകമായ ചലച്ചിത്ര  സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു . അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും  ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.’’– ലിജോ ജോസ് പെല്ലിശ്ശേരി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

സംവിധായകരായ ആഷിക്ക് അബു, രാജീവ് രവി, അഞ്ജലി മേനോൻ, നടി റീമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മലയാളത്തിൽ സമാന്തര സിനിമാ സംഘടനവരുന്നത്. സംഘടനയുടെ പ്രാഥമിക ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ആഷിക്ക് അബു പറഞ്ഞിരുന്നു.

English Summary:
Lijo Jose Pellissery Denies Involvement in ‘Progressive Filmmakers’ Collective

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-aashiqabu f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-lijo-jose-pellissery mo-entertainment-common-malayalammovie 4ajhhhftc6m039idube9b6hna4


Source link

Related Articles

Back to top button