ജപ്തി വാർത്ത അടിസ്ഥാനരഹിതം: കേരള ബാങ്ക്

തിരുവനന്തപുരം: ക്യാൻസർ ബാധിതരായവരുടെ വീട് കേരള ബാങ്ക് ജപ്തി ചെയ്തെന്ന് ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ആലപ്പുഴ പെരുമ്പളം സ്വദേശി രാജപ്പന്റെ വീടാണ് ജപ്തി ചെയ്തതായി ആരോപണമുയർന്നത്. ബാങ്കിന്റെ പൂച്ചാക്കൽ ശാഖയിൽ നിന്ന് 2017ൽ രാജപ്പന്റെ മകൻ രാംജിത്ത് രണ്ട് ലക്ഷം വായ്പ എടുത്തിരുന്നു. രാജപ്പന്റെ ഭാര്യ മിനിയും കൊച്ചുമകളും ക്യാൻസർ ബാധിതരാണ്. വായ്പ കുടിശികയായിട്ടും മാനുഷിക പരിഗണന നൽകി യാതൊരു റിക്കവറി നടപടിയും സ്വീകരിച്ചിട്ടില്ല. നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയനുസരിച്ച് പലിശ പൂർണമായും ഇളവ് ചെയ്യാനും തീരുമാനിച്ചു. 2023-24 സാമ്പത്തിക വർഷം നിർദ്ധനരും അസുഖബാധിതരുമായ ഇടപാടുകാർക്ക് വിവിധ വായ്പകളിലായി 200 കോടി ഇളവ് നൽകി.


Source link
Exit mobile version