KERALAM
തൃശൂരിൽ ഇന്ന് പുലികളിറങ്ങും
തൃശൂർ: ഒരുക്കങ്ങൾ പൂർണം, ഇന്ന് തൃശൂരിൽ പുലികളിറങ്ങും. വൈകിട്ട് അഞ്ചോടെ നായ്ക്കനാലിൽ പാട്ടുരായ്ക്കൽ ദേശം എത്തുന്നതോടെ പുലികളിയുടെ ഫ്‌ളാഗ് ഓഫ് നടക്കും. തുടർന്ന് ഊഴപ്രകാരം ഓരോ ടീമുകളും എം.ജി റോഡ്, ശക്തൻ സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കും. ഓരോ സംഘങ്ങൾക്കും ഒപ്പം നിശ്ചല ദൃശ്യങ്ങളും ഉണ്ടാകും. ചക്കാമുക്ക്, ശങ്കരംകുളങ്ങര, സീതാറാം മിൽ, കാനാട്ടുകര, പാട്ടുരായ്ക്കൽ, വിയ്യൂർ ദേശം, വിയ്യൂർ യുവജന സംഘം എന്നീ ഏഴ് സംഘങ്ങളിലായി 350 ലേറെ പുലികൾ ഇന്ന് മടകളിൽ നിന്ന് പുറത്തിറങ്ങും. പെൺപുലികളും കുട്ടിപ്പുലികളും അണിനിരക്കും. ഇന്ന് രാവിലെ മുതൽക്കേ പുലികളുടെ മെയ്യെഴുത്ത് ആരംഭിക്കും. നാലോടെ ദേശങ്ങളിൽ നിന്ന് പുലിസംഘങ്ങൾ പൂരനഗരിയിലേക്ക് പുറപ്പെടും. ഇന്നലെ പുലിവാൽ എഴുന്നെള്ളത്തും ചമയ പ്രദർശനവും നടന്നു.
Source link