KERALAMLATEST NEWS

വയനാട് അതിജീവന പദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും; ന്യൂനപക്ഷ കമ്മിഷന്‍

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിത പ്രദേശത്തെ അതിജീവിതരുടെ തുടര്‍നടപടിക്കുള്ള പദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ റഷീദ്. ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അതിജീവനത്തിന് ആവശ്യമായ നടപടികള്‍ സംബന്ധിച്ച പരിശോധന കമ്മിഷന്‍ വിലയിരുത്തിയതായി അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു.

ജില്ലയിലെ വ്യത്യസ്ത മത-ന്യൂനപക്ഷ വിഭാഗങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തില്‍ വിവിധ സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവർ അതിജീവിതരെ സംരക്ഷിക്കുന്നതിന് സന്നദ്ധത അറിയിച്ചു. ഇവരെ സംയോജിപ്പിച്ച് പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാ തലത്തിലുള്ള ഏകോപനം ഗൗരവപൂര്‍വ്വം പരിഗണിക്കും. പ്രകൃതി ദുരന്തത്തില്‍ രക്ഷിതാക്കള്‍, കുടുംബം, സഹോദരങ്ങള്‍ തുടങ്ങിയവരെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് ദീര്‍ഘകാല പരിരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികള്‍ സംബന്ധിച്ച് സര്‍ക്കാരിനോട് ആവശ്യപ്പെടും. തുടര്‍ വിദ്യാഭ്യാസത്തിനാവശ്യമായ നിര്‍ദേശങ്ങൾ സര്‍ക്കാരിന് നല്‍കുമെന്നും ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി.

സന്ദര്‍ശനത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ് ഗൗതംരാജ്, മെമ്പര്‍ സെക്രട്ടറി എച്ച്. നിസാര്‍, അംഗങ്ങളായ എ. സൈഫുദ്ദീന്‍ ഹാജി, പി. റോസ, എ. ഷാജിര്‍, പി. അനില്‍കുമാര്‍, എസ് ശിവപ്രസാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.


Source link

Related Articles

Back to top button