കൊച്ചി: മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ ഇന്നു കാലിക്കട്ട് എഫ്സിയും ഫോഴ്സ കൊച്ചിയും ഏറ്റുമുട്ടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ കിക്കോഫ് രാത്രി 7.30 ന്. ലീഗിന്റെ മൂന്നാം റൗണ്ട് മത്സരങ്ങളാണ് ഇന്നു തുടങ്ങുന്നത്. വിജയം തുടരാൻ കാലിക്കട്ട് എഫ്സി ഇറങ്ങുന്പോൾ ആദ്യ വിജയത്തിനായാണു കൊച്ചിയുടെ പോരാട്ടം. ആദ്യ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ മലപ്പുറം എഫ്സിയോട് തോൽവി വഴങ്ങിയ കൊച്ചി ടീം രണ്ടാം അങ്കത്തിൽ കണ്ണൂരിനോടു സമനില വഴങ്ങിയിരുന്നു.
മലപ്പുറം എഫ്സിയെ അവരുടെ തട്ടകമായ മഞ്ചേരിയിൽ കാലിക്കട്ട് എഫ്സി മൂന്നു ഗോളിനാണു പരാജയപ്പെടുത്തിയത്. പേടിഎംവഴിയാണ് മത്സരത്തിന്റെ ടിക്കറ്റ് ബുക്കിംഗ്. സ്റ്റേഡിയത്തിലും ടിക്കറ്റ് ലഭിക്കും. മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്റ്റാർ സ്പോർട്സ് 1-ലുണ്ടാകും.
Source link