KERALAMLATEST NEWS
വയനാട്ടിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കൽപറ്റ: വയനാട്ടിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊണ്ടർനാട് തേറ്റമലയില്‍ കുഞ്ഞാമിയുടെ (75) മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. വീടിന് അരകിലോമീറ്ററോളം അകലെയുള്ള കിണറ്റിലായിരുന്നു മൃതദേഹം.
കുഞ്ഞാമിയെ ഇന്നലെ മുതല്‍ കാണാതായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു. ഉപയോഗയോഗ്യമല്ലാത്ത കിണറായിരുന്നു ഇത്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Source link