ബെയ്‌റൂത്ത്: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉൾപ്പെടെ ഒന്‍പതുപേർ കൊല്ലപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരും ഹിസ്ബുള്ള അംഗങ്ങളും ലെബനനിലെ ഇറാന്‍ സ്ഥാനപതിയും ഉള്‍പ്പെടെ 2750 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സായുധസംഘമായ ഹിസ്ബുള്ളയിലെ അംഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്. പേജറുകൾ പൊട്ടിത്തെറിക്കുന്നതിന്റെ ചിലയിടങ്ങളിൽ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണമെന്താണെന്ന് വ്യക്തമല്ല. അതേസമയം ഇസ്രായേലിന്റെ ഹാക്കിങ്ങാണ് പേജറുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്ന സംശയം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഹിസ്ബുള്ളയുടെ റേഡിയോ കമ്യൂണിക്കേഷൻ ശൃംഖലയിലേക്ക് കടന്നുകയറിയാണ് ഇസ്രയേൽ സ്‌ഫോടനം സാധ്യമാക്കിയതെന്ന് ലെബനീസ് സുരക്ഷാ ഏജൻസിയിലെ വൃത്തങ്ങൾ പറഞ്ഞു.
Source link