ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം. ഇന്ന് പല കൂറുകാർക്കും അത്ര ശുഭകരമായ ഫലങ്ങളായിരിക്കില്ല. പല രാശിക്കാർക്കും ഇന്ന് പല തടസ്സങ്ങളും ഉണ്ടാകാനിടയുണ്ട്. തൊഴിൽ രംഗത്ത് ചില പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നവരുണ്ട്. ചിലർക്ക് വ്യക്തിജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകാം. ജോലിഭാരവും മാനസിക പിരിമുറുക്കവും വർധിക്കുന്ന രാശിക്കാരുണ്ട്. ഇതൊക്കെയാണെങ്കിലും ചില രാശികൾക്ക് ഇന്ന് അപ്രതീക്ഷിത നേട്ടത്തിന് സാധ്യതയുണ്ട്. ധന നേട്ടം പോലുള്ള ഗുണ ഫലങ്ങൾ ഇവർക്കുണ്ടാകും. പന്ത്രണ്ട് കൂറുകാർക്കും ഈ ദിവസം എങ്ങനെയായിരിക്കുമെന്നറിയാൻ തുടർന്ന് വായിക്കുക.മേടം (അശ്വതി, ഭരണി, കാർത്തിക ¼)ജോലികളെല്ലാം കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. മുൻകാലങ്ങളിലെ ചില ക്രമക്കേടുകൾ മൂലം പ്രശ്നങ്ങൾ നേരിടേണ്ടി വരും. കുടുംബാംഗങ്ങളുടെ പെരുമാറ്റം നിങ്ങളെ വിഷമിപ്പിച്ചേക്കാം. ചില ആളുകൾ നിങ്ങളെ വിമർശിക്കാനിടയുണ്ട്. ബിസിനസ് ഇന്ന് മന്ദഗതിയിലായിരിക്കും. ലാഭം അവസാന നിമിഷം മാറിപ്പോയേക്കാം. പഴയ ചില കരാറുകളിൽ നിന്ന് നേട്ടത്തിന് സാധ്യതയുണ്ട്. പങ്കാളിത്ത ബിസിനസിലും ലാഭം കുറവായിരിക്കും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഇടവം രാശിക്ക് പ്രതികൂല ഫലങ്ങളുണ്ടാകാനിടയുണ്ട്. ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ആരെങ്കിലുമായി തർക്കത്തിന് സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ മോശം പെരുമാറ്റം മൂലം വീട്ടിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. മാനസിക പിരിമുറുക്കം വർധിക്കാനിടയുണ്ട്. തൊഴിൽ മേഖലയിലും നേട്ടങ്ങൾക്ക് സാധ്യത കുറവാണ്. എന്നാൽ മറ്റേതെങ്കിലും രീതിയിൽ ചില നേട്ടങ്ങൾ വന്നുചേരാം. സംസാരത്തിലും പെരുമാറ്റത്തിലും സംയമനം പാലിക്കേണ്ടതുണ്ട്. വൈകുന്നേരത്തോടെ കൂടുതൽ ക്ഷീണിതരായി കാണപ്പെടും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)മിഥുനം രാശിക്ക് ഇന്ന് ലാഭകരമായ ദിവസമായിരിക്കും. നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാകാതിരിക്കാൻ ശ്രദ്ധിക്കണം. മറ്റു സ്രോതസ്സുകളിലൂടെ ധനവരവുണ്ടാകും. അമ്മയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. ബിസിനസ് ആവശ്യത്തിന് നടത്തുന്ന യാത്രകൾ ഗുണകരമാകും. വിദേശത്തേയ്ക്ക് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്ത ലഭിച്ചേക്കും. ആരോഗ്യം മികച്ചതായി തുടരും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കടക രാശിക്ക് ഉയർച്ച താഴ്ചകൾ നേരിടേണ്ടി വരുന്ന ദിവസമാണ്. കോപം നിയന്ത്രിച്ചില്ലെങ്കിൽ പല പ്രശ്നങ്ങളിലും ചെന്നുവീണേക്കാം. ആരെങ്കിലും നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനിടയുള്ളതിനാൽ ജാഗ്രത കൈവിടരുത്. ചില തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നതുമൂലം പശ്ചാത്തപിക്കേണ്ടി വന്നേക്കാം. സഹോദര ബന്ധം ദൃഢമാകും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രം മുമ്പോട്ട് പോകുക. പങ്കാളിയുടെ ആഗ്രഹങ്ങൾ സാധിച്ച് കൊടുക്കാത്തത് ചില പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. മതപരമായ കാര്യങ്ങളിൽ താല്പര്യം പ്രകടമാക്കും.ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങക്കൂറുകാർക്ക് ഇന്ന് മനസ് പൊതുവെ അസ്വസ്ഥമായിരിക്കും. ചില കാര്യങ്ങളിൽ ശരിയായ തീരുമാനമെടുക്കാൻ സാധിക്കാതെ വന്നേക്കാം. ഇത് മൂലം ജോലിയിൽ പ്രശ്നങ്ങളോ കാലതാമസമോ നേരിടാം. തൊഴിലിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. ആഡംബര കാര്യങ്ങളിൽ താല്പര്യം വർധിക്കും. ഇന്ന് വരുമാനം മെച്ചപ്പെട്ടേക്കും. നെഞ്ചിൽ അണുബാധ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ചില ആരോഗ്യ പ്രശ്നങ്ങൾ കൃത്യ സമയത്ത് തന്നെ ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായേക്കാം.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കന്നിക്കൂറുകാർക്ക് ദിവസം അനുകൂലമല്ല. അധാർമിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. മറ്റുള്ളവരോട് അപമര്യാദയായി പെരുമാറുന്നത് ഒഴിവാക്കണം. വിനോദ കാര്യങ്ങൾക്കായി വളരെയധികം പണം ചെലവഴിച്ചേക്കും. എന്നാൽ അധികം വൈകാതെ സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകും. ആരിൽ നിന്നെങ്കിലും കടം വാങ്ങേണ്ട സാഹചര്യം ഉണ്ടാകാം. ആകസ്മികമായി നഷ്ടങ്ങൾ സംഭവിക്കാം. മാതാവുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. അപകട സാധ്യത നിലനിൽക്കുന്നതിനാൽ എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)തുലാം രാശിക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമാണ്. മുൻകാലങ്ങളിൽ ചെയ്ത ചില തെറ്റുകളുടെ കുറ്റബോധം നിലനിൽക്കും. ചില ആളുകളുമായി ശത്രുത വർധിക്കാനിടയുണ്ട്. വ്യക്തിപരമായ നേട്ടങ്ങൾക്കായി അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. സർക്കാരിൽ നിന്നുള്ള കാര്യങ്ങൾക്ക് കാലതാമസം നേരിടാം. ജോലി, ബിസിനസ്, സമ്പത്ത് തുടങ്ങിയ കാര്യങ്ങളിൽ സ്ഥിരതക്കുറവുണ്ടാകും. മുൻ ബിസിനസ് ഇടപാടുകൾ ചിലപ്പോൾ നഷ്ടത്തിലേക്ക് നീങ്ങാം. ഈ രാശിയിലെ സ്ത്രീകൾ സംസാരത്തിൽ സംയമനം പാലിക്കണം. ചെറിയ കാര്യങ്ങളിൽ പോലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ദിവസത്തിന്റെ ആദ്യ പകുതിയിൽ ആരോഗ്യം നല്ലതായിരിക്കുമെങ്കിലും ഉച്ച തിരിച്ച് ചില ബുദ്ധിമുട്ടുകൾ നേരിടാം. അലസത മൂലം ചെയ്യേണ്ട ജോലികൾ തീർക്കാൻ സാധിക്കാതെ വരും. തിടുക്കപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ നഷ്ടത്തിലേക്ക് നയിക്കാം. അതുകൊണ്ട് തന്നെ അതാത് തൊഴിൽ മേഖലകളിൽ ലാഭമുണ്ടാക്കുന്നതിന് വിവിധ തന്ത്രങ്ങൾ സ്വീകരിച്ചേക്കാം. എന്നാൽ ഇവയും പ്രതീക്ഷിച്ച ഫലം നൽകിയെന്ന് വരില്ല. പഴയ അപൂർണ്ണമായ ജോലികൾ നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം. വർധിച്ചുവരുന്ന വീട്ടുചെലവുകൾ മൂലം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകാം. തണുത്ത കാലാവസ്ഥ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ഇന്ന് ധനുരാശിക്കാർക്ക് ഉച്ച വരെ മാനസിക നില ശാന്തമായിരിക്കും. ഉച്ച തിരിഞ്ഞ് മാനസിക പിരിമുറുക്കം വർധിക്കും. പല സങ്കീർണ്ണമായ പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും. ചെയ്യാൻ ഉദ്ദേശിച്ച പല കാര്യങ്ങളും പൂർത്തിയാക്കാൻ കഴിയാതെ വരും. വീട്ടിൽ ഭക്തിനിർഭരമായ ചടങ്ങുകൾ നടക്കാനിടയുണ്ട്. വ്യാപാരം മന്ദഗതിയിലായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകർ മൂലം പിരിമുറുക്കം വർധിച്ചേക്കാം. ഇന്ന് ചെറിയ യാത്ര ആവശ്യമായി വരും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിച്ചതുപോലെ നടന്നെന്നു വരില്ല.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ ദൈനംദിന ജോലികളിൽ കാലതാമസം ഉണ്ടാകും. ഇന്ന് നേട്ടങ്ങൾ കുറവായിരിക്കും. ഇന്നത്തെ സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തുക. പൂർവിക സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ നിങ്ങൾക്ക് നഷ്ടമുണ്ടാകാം. ബിസിനസ് രംഗത്ത് ആശങ്ക നിലനിൽക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യക്കുറവ് പ്രകടമാക്കിയേക്കാം.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)കുംഭം രാശിക്ക് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. അപ്രതീക്ഷിത യാത്രയ്ക്കുള്ള സാധ്യതയുണ്ട്. ചില യാത്രകൾ അവസാന നിമിഷം മാറ്റിവെക്കേണ്ടി വന്നേക്കാം. ചില ആഗ്രഹങ്ങൾ സഫലമാകാനിടയുണ്ട്. ജോലിയിലെ തടസ്സങ്ങൾ നീങ്ങും. ബിസിനസ് രംഗത്ത് കടുത്ത മത്സരങ്ങൾ നേരിടാനിടയുണ്ട്. നേരത്തെ തയ്യാറാക്കിയ ചില പദ്ധതികൾ യാഥാർഥ്യമാകും. സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും ചെലവുകളും വർധിക്കും. കുടുംബാംഗങ്ങളുമൊത്ത് സമയം ചെലവിടുന്നത് ബന്ധം ദൃഢമാകാൻ സഹായിക്കും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മീനക്കൂറുകാർക്ക് ഇന്ന് ശുഭകരമായ ദിവസമായിരിക്കും. ജോലിത്തിരക്ക് വർധിക്കും. നിങ്ങളുടെ കഠിനപ്രയത്നത്തിന്റെ ഫലം ലഭിക്കുന്നതാണ്. ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ചില ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ജോലിയിൽ ഗൗരവമുള്ളവരായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. എന്നാൽ ചെലവുകളും വർധിക്കും. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ബിസിനസ് രംഗത്ത് ആരെങ്കിലുമായി കലഹത്തിന് സാധ്യതയുണ്ട്. സംസാരത്തിൽ ശ്രദ്ധ പാലിക്കണം, ഇല്ലെങ്കിൽ ബന്ധങ്ങളിൽ വിള്ളൽ വീണേക്കാം.
Source link