വയനാട് ദുരന്തം ധൂർത്താക്കിയെന്ന് ആക്ഷേപം: 1,202 കോടിയുടെ കണക്കെഴുതി,​ ഒരു  മൃതദേഹം  സംസ്കരിക്കാൻ 75000

കൊച്ചി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് 1,202 കോടി രൂപയുടെ ചെലവുണ്ടെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വിവരം പുറത്തുവന്നതോടെ സർക്കാർ വെട്ടിലായി. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75,000 രൂപയാണ് കാണിച്ചിരിക്കുന്നത്. 359 മൃതദേഹങ്ങൾക്കായി 2.77 കോടിയാണ് വകയിരുത്തിയത്. ദുരിതബാധിതരെ ഒഴിപ്പിക്കാനുള്ള വാഹന ചെലവായി 12 കോടിയാണ് മാറ്റിയത്. മണ്ണുമാന്തികൾക്ക് 15 കോടിയും ചെലവിട്ടെന്നാണ് രേഖ.സ്വമേധയാ മണ്ണുമാന്തികളുമായി എത്തിയവർ ഇന്ധന ചെലവ്മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്.

രക്ഷാപ്രവർത്തകരുടെ ഭക്ഷണത്തിനും താമസത്തിനും യാത്രയ്‌ക്കുമായി 6.5 കോടിയും വകയിരുത്തി.

വ്യോമസേനയുടെ എയർലിഫ്‌റ്റിംഗ് ദൗത്യത്തിന് ഭാവിയിൽ പണം നൽകേണ്ടിവരുമെന്ന പരാമ‌ർശത്തോടെ 17 കോടി കണക്കാക്കി. സൈന്യം പണിത ബെയ്‌ലി പാലത്തിന്റെ നിർമ്മാണത്തിന് ഒരുകോടി ചെലവെഴുതി.

ജനറേറ്ററുകൾക്ക് 7 കോടി, ഡ്രോണുകൾക്ക് 3 കോടി എന്നിങ്ങനെയും കണക്കെഴുതി.സർക്കാർ വോളണ്ടിയർമാരുടെ ആരോഗ്യപരിചരണത്തിന് 2.02 കോടിയുമുണ്ട്. സേനയും വോളണ്ടിയർമാരുമടക്കം രക്ഷാപ്രവർത്തകർ -5,000, തകർന്ന വീടുകൾ – 2,007, ക്യാമ്പുകളിലെത്തിയത് -4,102 പേ‌ർ എന്നിങ്ങനെയാണ് കണക്ക്.

അതേസമയം, മരിച്ചവരുടെ ആശ്രിതർക്ക് 14.36 കോടിയും പരിക്കേറ്റ 300ലധികം പേർക്കായി 17.5 കോടിയും ഉപജീവന സഹായത്തിന് 14 കോടിയും മാത്രമാണുള്ളത്.

ചെലവിന്റെ കണക്കിൽ

മറിയുന്ന കോടികൾ

(തുക കോടിയിൽ)

1. ദുരിതാശ്വാസ ക്യാമ്പുകളിൽ

വസ്ത്രം……………….11

ഭക്ഷണം ……………….8

ആരോഗ്യം……………8

ജനറേറ്റർ………………7

2. രക്ഷാസേന/വോളണ്ടിയർ

ഭക്ഷണം………………..10

താമസം…………………15

യാത്ര……………………..4,

ടോർച്ച്/മഴക്കോട്ട്/

കുട/ബൂട്ട്……………….2.98

പരിചരണം………….. 2.02

3. ജനവാസമേഖല

വീട് പുനർനിർമ്മാണം………….250

കൃഷി/മൃഗം നഷ്ടപരിഹാരം… 297

വസ്ത്രം/പാത്രങ്ങൾ……………….. 27

കുടിവെള്ള വിതരണം…………….4.5

ഭൂമി പഴയപടിയാക്കൽ…………..36

വൈദ്യുതി എത്തിക്കാൻ………….14

വെള്ളക്കെട്ട് നിവാരണം……………3

സ്കൂളുകൾ പുനരുദ്ധാരണം…..18

കേന്ദ്രസഹായത്തിന് കുരുക്കായേക്കും

1.വയനാട് ദുരന്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ, സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ. കേന്ദ്രസഹായത്തിനായി തയ്യാറാക്കിയ ‘മെമ്മോറാണ്ടം – കേരള’ എന്ന രേഖ ആഗസ്റ്റ് 23നാണ് സമർപ്പിച്ചത്. ഇത് സെപ്തംബർ ആറിന് പുനരധിവാസം സംബന്ധിച്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ ഭാഗമാവുകയും ചെയ്തു.

2. യഥാർത്ഥത്തിൽ ചെലവായ തുകയല്ലെന്നും ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തി, കേന്ദ്രമാനദണ്ഡപ്രകാരം തയ്യാറാക്കിയ കണക്കെടുപ്പ് മാത്രമാണെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. ഇതോടെ കേരളം ആവശ്യപ്പെട്ട തുക തരാതിരിക്കാൻ കേന്ദ്രത്തിന് പിടിവള്ളിയായി.

` സർക്കാർ നടത്തിയത് മനുഷ്യത്വരഹിതമായ കൊള്ള. ഒരു രൂപ പോലും വാങ്ങാതെയാണ് സേവാഭാരതി മൃതദേഹങ്ങൾ സംസ്‌കരിച്ചത്. നിസ്വാർത്ഥമായി കേരളത്തിലെ സന്നദ്ധ പ്രവർത്തകർ പ്രവർത്തിച്ചതിന് കോടിക്കണക്കിന് രൂപയാണ് സർക്കാർ എഴുതിയെടുത്തത്.’

– കെ. സുരേന്ദ്രൻ,

ബി.ജെ.പി സംസ്ഥാന

പ്രസിഡന്റ്

അ​ത് ​ചെ​ല​വ​ഴി​ച്ച
തു​ക​യ​ല്ല​:​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​വ​യ​നാ​ട് ​ദു​ര​ന്ത​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ചെ​ല​വ​ഴി​ച്ച​ ​തു​ക​യാ​യി​ ​പു​റ​ത്തു​വ​ന്ന​ ​വാ​ർ​ത്ത​ ​അ​ടി​സ്ഥാ​ന​ ​ര​ഹി​ത​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​അ​ടി​യ​ന്ത​ര​ ​സ​ഹാ​യം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ന്ദ്ര​ത്തി​ന് ​ന​ൽ​കി​യ​ ​മെ​മ്മോ​റാ​ണ്ട​ത്തി​ലെ​ ​പ്ര​സ​ക്ത​ ​ഭാ​ഗ​ങ്ങ​ളാ​ണ് ​തെ​റ്റാ​യ​ ​രീ​തി​യി​ൽ​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.​ ​ദു​ര​ന്ത​ ​ബാ​ധി​ത​ർ​ക്ക് ​അ​ർ​ഹ​ത​പ്പെ​ട്ട​ ​സ​ഹാ​യം​ ​നി​ഷേ​ധി​ക്കാ​നു​ള്ള​ ​ഗൂ​ഢ​നീ​ക്ക​മാ​ണി​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​ആ​രോ​പി​ച്ചു.
ദേ​ശീ​യ​ ​ദു​ര​ന്ത​ ​പ്ര​തി​ക​ര​ണ​ ​നി​ധി​യു​ടെ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് ​അ​നു​സൃ​ത​മാ​യി​ ​ത​യാ​റാ​ക്കി​യ​ ​അ​നു​മാ​ന​ങ്ങ​ൾ​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​ന​ൽ​കി​യ​ത്.​ ​പ്ര​തീ​ക്ഷി​ത​ ​ചെ​ല​വു​ക​ളും​ ​വ​രാ​നി​രി​ക്കു​ന്ന​ ​അ​ധി​ക​ ​ചെ​ല​വു​ക​ളും​ ​ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള​ ​മെ​മ്മോ​റാ​ണ്ട​മാ​ണ് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​ന​ൽ​കി​യ​ത്.​ ​സം​സ്ഥാ​ന​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​നി​ധി​യു​ടെ​ ​(​എ​സ്.​ഡി.​ആ​ർ.​എ​ഫ്)​ ​മാ​ന​ദ​ണ്ഡ​ ​പ്ര​കാ​രം​ ​ത​യ്യാ​റാ​ക്കി​യ​ ​അ​നു​മാ​ന​ത്തു​ക​ ​ദു​ര​ന്ത​ത്തി​ൽ​ ​ആ​കെ​ ​ചെ​ല​വ​ഴി​ച്ച​ ​തു​ക​യോ​ ​ന​ഷ്ട​മോ​ ​അ​ല്ല.​ ​കേ​ന്ദ്ര​ ​മാ​ന​ദ​ണ്ഡ​പ്ര​കാ​രം​ ​ക്ലെ​യിം​ ​ചെ​യ്യാ​നു​ള്ള​ ​തു​ക​ ​മാ​ത്ര​മാ​ണ​ത്.
ആ​ ​മെ​മ്മോ​റാ​ണ്ട​ത്തെ​ ​ഉ​ദ്ധ​രി​ച്ച് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​തെ​റ്റാ​യ​ ​രീ​തി​യി​ൽ​ ​ക​ണ​ക്കു​ക​ളും​ ​ബി​ല്ലു​ക​ളും​ ​പെ​രു​പ്പി​ച്ചു​കാ​ട്ടി​യെ​ന്ന് ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്ന​ത് ​സം​സ്ഥാ​ന​ത്തി​ന്റെ​ ​താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് ​എ​തി​രാ​ണ്.​ ​തെ​റ്റാ​യി​ ​വാ​ർ​ത്ത​ ​ന​ൽ​കി​യ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​തി​രു​ത്താ​ൻ​ ​ത​യ്യാ​റാ​ക​ണ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​വ​ശ്യ​പ്പെ​ട്ടു.


Source link
Exit mobile version