ഷൈമോൻ തോട്ടുങ്കൽ ബർമിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ആസ്ഥാന മന്ദിരമായ മാർ യൗസേഫ് പാസ്റ്ററൽ സെന്ററിന്റെ ആശീർവാദവും ഉദ്ഘാടനവും ബിർമിംഗ്ഹാമിലെ ഓസ്കോട്ട് ഹില്ലിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. പത്തൊൻപതാം നൂറ്റാണ്ട് മുതൽ ബ്രിട്ടനിലെ കത്തോലിക്കാ വിശ്വാസത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന ബിർമിംഗ്ഹാമിലെ ഓൾഡ് ഓസ്കോട്ട് ഹില്ലിലാണ് 13,500 ചതുരശ്രയടി വിസ്തൃതിയുള്ള പാസ്റ്ററൽ സെന്റർ. രൂപതാധ്യക്ഷന്റെ സ്ഥിരമായ താമസസ്ഥലവും വിശ്വാസികളുടെയും വൈദികർ, സന്യസ്തർ എന്നിവരുടെയും ഔദ്യോഗിക ആസ്ഥാനവും പാസ്റ്ററൽ സെന്ററിലായിരിക്കും.
കുട്ടികൾ, യുവജനങ്ങൾ, കുടുംബ കൂട്ടായ്മകൾ എന്നിവർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും അവർക്ക് ഒത്തുചേരാനുമുള്ള വേദിയായി പാസ്റ്ററൽ സെന്റർ മാറും. രൂപതയുടെ വിവിധ കമ്മീഷനുകളുടെ പ്രോഗ്രാമുകൾക്കും ധ്യാനങ്ങൾക്കും പൊതുവായ കൂടിച്ചേരലുകൾക്കും വിവാഹ ഒരുക്ക സെമിനാറുകൾക്കും പാസ്റ്ററൽ സെന്ററിൽ സൗകര്യമുണ്ടാകും.
Source link