സാൻ ഫ്രാൻസിസ്കോ: റഷ്യൻ സർക്കാരുമായി ബന്ധമുള്ള സ്ഥാപനങ്ങൾക്കു നിരോധനം ഏർപ്പെടുത്തുന്നതായി ഫേസ്ബുക്കിന്റെ മാതൃകന്പനിയായ മെറ്റ അറിയിച്ചു. അടുത്തിടെ യുഎസ് ഉപരോധം ചുമത്തിയ ആർടി ചാനലും ഇതിൽ ഉൾപ്പെടുന്നു. വ്യാജപ്രചാരണത്തിലൂടെ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് മെറ്റയുടെ നടപടി.
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ത്രെഡ്സ് എന്നിവയിലും നിരോധനമുണ്ടാകും.
Source link