കൊച്ചി: റഷ്യയിൽ സമാപിച്ച മോസ്കോ ഇന്റർനാഷണൽ ഫിലിം വീക്കിൽ (എംഐഎഫ്ഡബ്ല്യു) ഇന്ത്യൻ സിനിമയ്ക്ക് മികച്ച നേട്ടം. കിരൺ റാവുവിന്റെ ‘ലാപാടാ ലേഡീസി’ന്റെ പ്രദർശനത്തോടെയാണ് ഫിലിം വീക്ക് ആരംഭിച്ചത്. ഇന്ത്യൻ സിനിമയുടെ സാർവത്രിക പ്രമേയങ്ങളും, കലാപരമായ വൈഭവവും എടുത്തുകാണിച്ച ചിത്രത്തിനു ഭാഷയുടെ അതിർവരമ്പുകൾ മറികടന്ന് പ്രേക്ഷകരിൽ ഇടം നേടാനായെന്നു സിനിമാപ്രേമികൾ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സമ്പന്നമായ സിനിമാറ്റിക് കഥപറച്ചിൽ പാരമ്പര്യത്തെ ആവിഷ്കരിച്ച ഇന്ത്യൻ സിനിമ ‘കൽക്കി’യും ശ്രദ്ധിക്കപ്പെട്ടു. ഈ രണ്ടു സിനിമകളും ഫെസ്റ്റിവലിലൂടെ ആഗോളതലത്തിൽ പ്രേക്ഷകരെ ആകർഷിച്ചതായും കാണികൾ വിലയിരുത്തി.
മേളയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ ബിസിനസ് പ്രോഗ്രാമുകൾ ഇന്ത്യൻ സിനിമാ വ്യവസായത്തിന് മുതൽക്കൂട്ടായി. സർക്കാർ ഉദ്യോഗസ്ഥർ, ചലച്ചിത്ര മേഖലയിലെ പ്രമുഖർ, പത്രപ്രവർത്തകർ തുടങ്ങിയവർ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. 40 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്ന മേളയിൽ 70 സിനിമകളാണു പ്രദർശിപ്പിച്ചത്.

Source link