KERALAMLATEST NEWS

ജ​ലോ​ത്സ​വ​ത്തി​നി​ടെ​ പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു. വെ​ള്ള​ത്തിൽ  വീ​ണ​ ​തു​ഴ​ച്ചി​ൽ​കാര​ൻ​ ​മ​രി​ച്ചു

ചെ​ങ്ങ​ന്നൂ​ർ​ ​:​ ​ഗു​രു​ ​ചെ​ങ്ങ​ന്നൂ​ർ​ ​ട്രോ​ഫി​ ​ച​ത​യം​ ​ജ​ലോ​ത്സ​വ​ത്തി​നി​ട​യി​ൽ​ ​പ​മ്പാ​ന​ദി​യി​ൽ​ ​വീ​ണ​ ​തു​ഴ​ച്ചി​ൽ​ക്കാ​ര​ൻ​ ​മ​രി​ച്ചു. പാ​ണ്ട​നാ​ട് ​മു​ത​വ​ഴി​ ​ന​ടു​വി​ലേ​ത്ത് ​ഹ​രി​ദാ​സി​ന്റെ​ ​മ​ക​ൻ​ ​അ​പ്പു​ ​(​വി​ഷ്ണു​ദാ​സ് ​-22​)​ ​ആ​ണ് ​മ​രി​ച്ച​ത്.

ഇ​ന്ന് ​ ​ന​ട​ന്ന​ ​ജ​ലോ​ത്സ​വ​ത്തി​ൽ​ ​മു​ത​വ​ഴി​ ,​കോ​ടി​യാ​ട്ടു​ക​ര​ ​പ​ള്ളി​യോ​ട​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​കൂ​ട്ടി​യി​ടി​ച്ച​പ്പോ​ൾ​ ​മു​ത​വ​ഴി​ ​പ​ള്ളി​യോ​ട​ത്തി​ൽ​ ​നി​ന്നാ​ണ് ​അ​പ്പു​ ​വീ​ണ​ത്. മുതവഴി പള്ളിയോടം പൂർണമായും മുങ്ങി. ഫ​യ​ർ​ഫോ​ഴ്സും​ ​നാ​ട്ടു​കാ​രും​ ​ചേ​ർ​ന്ന് ​ന​ട​ത്തി​യ​ ​തെ​ര​ച്ചി​ലി​ലാ​ണ് അപ്പുവിനെ ​ക​ണ്ടെ​ത്തി​യ​ത്.​ ​ചെ​ങ്ങ​ന്നൂ​ർ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും​ ജിവൻ ​ര​ക്ഷി​ക്കാ​നാ​യി​ല്ല. അപകടത്തെ തുടർന്ന് ഫൈനൽ മത്സരങ്ങൾ ഉപേക്ഷിച്ചു.


Source link

Related Articles

Back to top button