എറണാകുളം ജില്ലയിൽ സ്ത്രീകൾ കുറയുന്നു; പുരുഷന്മാരെ ആശങ്കപ്പെടുത്തുന്ന കണക്കുകൾ, കാരണങ്ങൾ അമ്പരപ്പിക്കും

കൊച്ചി: കേരളത്തിൽ പുരുഷന്മാരേക്കാളും സ്ത്രീകളാണ് കൂടുതലെങ്കിൽ എറണാകുളം ജില്ലയിൽ 1000 പുരുഷന്മാ‌ർക്ക് 967 സ്ത്രീകൾ മാത്രം. ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തിയ ആന്വൽ വൈറൽ സ്റ്റാറ്റിസ്റ്റിക്സ് എന്ന പഠനത്തിലാണ്കണ്ടെത്തൽ. കഴിഞ്ഞവർഷത്തെ ജനന മരണങ്ങളുടെ റിപ്പോർട്ട് പ്രകാരമായിരുന്നു പഠനം. ജില്ലയിൽ കഴിഞ്ഞ വർഷം 39226 ജനനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 19939 (50.83%) ആൺകുട്ടികളും 19287 (49.17%) പെൺകുട്ടികളുമാണ്.

ജില്ലയിലെ നഗര ഗ്രാമ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഓരോ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലായിരുന്നു ഗവേഷണം. നിലവിലെ സ്ത്രീപുരുഷാനുപാതമാണ് ഭാവിയിലെ ജനസംഖ്യയുടെ നിലനില്പിന്റെ അടിസ്ഥാനം. സ്ത്രീപുരുഷാനുപാതത്തിൽ ഏറ്റക്കുറച്ചിലുകൾ വന്നാൽ ഇത് ഭാവിയിൽ ജനസംഖ്യയെ ബാധിക്കും. ഇത് സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പഠനത്തിൽ പറയുന്നു.

ജനനം കൂടുതൽ ആഗസ്റ്റിൽ

കഴിഞ്ഞ വർഷത്തെ ജനന നിരക്ക് അനുസരിച്ച് ഏറ്റവും കൂടുതൽ ജനനം നടന്നത് മാർച്ചിലാണെങ്കിലും സ്ത്രീപുരുഷാനപാതത്തിൽ ആഗസ്റ്റ് മാസമാണ് മുമ്പിൽ. മാർച്ചിൽ 3601 പേരും ആഗസ്റ്റിൽ 3177 പേരുമാണ് ജനിച്ചത്. എന്നാൽ മാർച്ചിലെ സ്ത്രീപുരുഷാനുപാതം 977ഉം ആഗസ്റ്റിൽ 1017ഉം ആണ്. മാർച്ചിനെ അപേക്ഷിച്ച് ആഗസ്റ്റിൽ കൂടുതൽ പെൺകുട്ടികൾ ജനിച്ചു.

കഴിഞ്ഞ വർഷത്തെ ആകെ ജനനം

(മാസം, ആൺ, പെൺ, സ്ത്രീ-പുരുഷ അനുപാതം)

ജനുവരി………….. 1570…. 1502…. 957

ഫെബ്രുവരി……..1578… 1527…. 968

മാർച്ച്………………..1821…… 1780….977

ഏപ്രിൽ…………….1529……1415….925

മേയ്…………………..1586……1592…1004

ജൂൺ…………………1797……1720….957

ജൂലായ്……………1655……..1634…..987

ആഗസ്റ്റ്…………….1575…….1602…..1017

സെപ്തംബർ……..1656……1623…….980

ഒക്ടോബർ…….1746……1577…….903

നവംബർ…………1783……1696…….951

ഡിസംബർ……..1643…….1619…….985

കാരണങ്ങൾ

ഗർഭസ്ഥാവസ്ഥയിൽ ലിംഗ നിർ‌ണയം നടത്തുക, ഗർഭം അലസിപ്പിക്കുക

ഹോർമോണിന്റെ സ്വാധീനം

 ഏതെങ്കിലും ലിംഗത്തിലുള്ള കുട്ടി ( ആണോ പെണ്ണോ) വേണമെന്ന തീരുമാനവും സ്വാധീനിക്കുന്നു

‘കേരളത്തിലെ സ്ത്രീപുരുഷാനുപാതം നോക്കുമ്പോൾ എറണാകുളം ജില്ലയിലേത് വ്യത്യസ്തമാണ്. കേരളത്തിൽ സ്ത്രീകൾ കൂടുതലെങ്കിൽ എറണാകുളത്ത് ഇത് കുറവാണ്. കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള പഠനമാണ് വകുപ്പ് നടത്തിയിട്ടുള്ളത്.’

എ.പി. ഷോജൻ

ഡെപ്യൂട്ടി ഡയറക്ടർ

സാമ്പത്തിക സ്ഥിതിവിവരക്കണക്ക്


Source link
Exit mobile version