ഓണം കഴിഞ്ഞു, ഓണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ജ്യോതിഷഫലങ്ങളും പ്രധാനമാണ്. ഓണശേഷം ചില പ്രത്യേക നക്ഷത്രക്കാർക്ക് ഭാഗ്യം തെളിയുന്ന സന്ദർഭങ്ങളാണ്. ഇത്രകാലവും ഇവരിൽ പലർക്കും ദുഖദുരിതങ്ങളായിരിയ്ക്കും. എന്നാൽ ഓണത്തിന് ശേഷം സ്വപ്‌നം കാണാത്ത വിധത്തിൽ ഇവരുടെ ഭാഗ്യം തെളിയുന്നു. ഏതൊക്കെ നക്ഷത്രക്കാർക്ക് ആണ് ഇത്തരത്തിൽ നേട്ടമുണ്ടാകുന്നത്? ഓണശേഷം ഇക്കൂട്ടർക്ക് നല്ല ഫലങ്ങൾ ലഭിക്കാൻ കാരണമെന്താണ്?സൂര്യാനുഗ്രഹംസൂര്യന്റെ അനുഗ്രഹം മൂലമാണ് 9 നക്ഷത്രക്കാർക്ക് ഓണശേഷം നേട്ടമുണ്ടാകുന്നത്. തിങ്കളാഴ്ച നടന്ന സൂര്യന്റെ രാശിപ്പകർച്ചയാണ് ഇതിന് കാരണമായി പറയുന്നത്. സൂര്യൻ അത്യുച്ചരാശിയിൽ വരുന്നത് കൊണ്ട് വർഷത്തിൽ സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് സെപ്റ്റംബർ 16ന് ശേഷമാണ്. ഇതിനാൽ തന്നെ സൂര്യന്റെ ദൃഷ്ടി പതിയുന്ന ഈ നക്ഷത്രക്കാർക്ക് സർവൈശ്വര്യവും ഉയർച്ചയും ഫലമായി പറയുന്നു.ഭരണി, പൂരം, പൂരാടംആദ്യം വരുന്നത് ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രക്കാരാണ് മുൻപന്തിയിൽ നിൽക്കുന്നത്. ഇവർക്ക് സൂര്യഭഗവാന്റെ കടാക്ഷം നേരിട്ടു ലഭിയ്ക്കും. സൂര്യനെ പ്രാർത്ഥിച്ച് പ്രസാദിപ്പിച്ച് പോയാൽ അക്കാര്യം സാധിയ്ക്കും. തടസങ്ങൾ മാറി നിഷ്പ്രയാസം കാര്യവിജയം നേടാം. ഇതിന്റെ പ്രഭാവം 90 ദിവസങ്ങൾക്കുള്ളിലാണ് കൂടുതലായി അനുഭവപ്പെടുന്നത്. ഗ്രഹനിലയുടെ നിൽപ്പ് അനുസരിച്ച് ലോട്ടറി ഭാഗ്യം വരെയുണ്ടാകും. ഒന്നാം സ്ഥാനം തന്നെ ലഭിയ്ക്കണം എന്നില്ല. എന്നാൽ എന്തെങ്കിലും നേടാൻ സാധിയ്ക്കും. ഇതല്ലാതെ പല രീതിയിൽ സാമ്പത്തിക ലാഭം നേടാൻ സാധിയ്ക്കും.കാർത്തിക, ഉത്രം, ഉത്രാടംഅടുത്തത് കാർത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാർക്കും നക്ഷത്രാധിപൻ സൂര്യനാണ്. ഇതിനായി ഇവർക്ക് പല സൗഭാഗ്യങ്ങളും പല ദിക്കിൽ നിന്നും വന്നു ചേരുന്നു. ഇതിനാൽ സൂര്യനെ പ്രസാദിപ്പിയ്ക്കുന്നത് നല്ലതാണ്. സമ്മാനങ്ങൾ ലഭിയ്ക്കാനുള്ള സാധ്യതയുണ്ട് നറുക്കെടുപ്പുകൾ പോലുള്ളവ ലഭിയ്ക്കാൻ സാധ്യതയുണ്ട്. ഇവർക്ക് പുതിയ വീടോ വാഹനമോ നേടാൻ സാധിയ്ക്കും. ഇതെല്ലാം 90 ദിവസത്തിനുള്ളിൽ നേടാൻ സാധ്യതയേറെയാണ്. ഈ സമയത്ത് കിട്ടിയില്ലെങ്കിലും ഇതിലേക്കുള്ള വഴി തെളിഞ്ഞു കിട്ടും.ചതയം, ചോതി, തിരുവാതിരഅടുത്തത് സൂര്യന്റെ സൗഭാഗ്യദൃഷ്ടി പതിയുന്ന നക്ഷത്രക്കാർ ചതയം, ചോതി, തിരുവാതിര നക്ഷത്രക്കാരാണ്. ഇവരുടെ ജീവിതത്തിൽ സുവർണ നിമിഷങ്ങൾ വരും. നിങ്ങൾ ഇരിയ്ക്കുന്നിടത്ത് തന്നെ നിങ്ങളെ തേടി അസുലഭ ഭാഗ്യങ്ങൾ തേടി വരും. ഇത് ഏത് രൂപത്തിലുമാകാം. ഇത് ഉപഹാരങ്ങളോ വാഗ്ദാനങ്ങളോ ആഗ്രഹപൂർത്തീകരണമോ ആകാം. ഇത് സ്വന്തം ഇടപെടലിലൂടെ നടത്തിയെടുക്കാൻ വേണ്ട പ്രയത്‌നം കൂടി ഈ നക്ഷത്രക്കാർ സ്വീകരിയ്ക്കുകയും വേണം.
Source link