‘കിൽ’ റീമേക്ക്; തമിഴിൽ ലോറൻസ്; തെലുങ്കിൽ റാം പൊതിനേനി
‘കിൽ’ റീമേക്ക്; തമിഴിൽ ലോറൻസ്; തെലുങ്കിൽ റാം പൊതിനേനി
‘കിൽ’ റീമേക്ക്; തമിഴിൽ ലോറൻസ്; തെലുങ്കിൽ റാം പൊതിനേനി
മനോരമ ലേഖകൻ
Published: September 17 , 2024 10:55 AM IST
1 minute Read
രാഘവ് ലോറൻസ്, റാം പൊതിനേനി
ബോളിവുഡിൽ നിന്നെത്തി സൂപ്പർഹിറ്റായി മാറിയ ആക്‌ഷൻ ത്രില്ലർ ‘കിൽ’ തമിഴ്–തെലുങ്ക് റീമേക്കിനൊരുങ്ങുന്നു. രാഘവ ലോറൻസ് ആണ് തമിഴ് റീമേക്കിൽ നായകനായി എത്തുക. ലോറൻസിന്റെ 25ാമത്തെ സിനിമയാണിത്. രമേശ് വർമയാണ് സംവിധാനം.
സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നു. തെലുങ്ക് റീമേക്കിൽ റാം പൊതിനേനിയാകും നായകനായി എത്തുക.
ഒരു മണിക്കൂർ 45 മിനിറ്റ് നീണ്ടു നിൽക്കുന്ന റിയലിസ്റ്റിക് ചോരക്കളിയായാണ് സംവിധായകൻ നിഖിൽ നാഗേഷ് ഭട്ട് ‘കിൽ’ ഒരുക്കിയിരിക്കുന്നത്. ലക്ഷ്യ, രാഘവ് ജുയൽ എന്നിവരുടെ അഭിനയ പ്രകടനമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്.
‘കിൽ’ സിനിമയുടെ പ്രിവ്യൂ കണ്ടയുടനെ ഹോളിവുഡ് സംവിധായകൻ ഛാഡ് സ്റ്റാഹെൽസ്കി കിൽ ഹോളിവുഡിൽ റീമേക്ക് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
English Summary:
After Hollywood, Lakshya & Raghav Juyal’s ‘Kill’ gets Tamil & Telugu remake
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-kollywoodnews 3dfvaf2qppcm8ph7cdev8egoss f3uk329jlig71d4nk9o6qq7b4-list mo-entertainment-common-bollywoodnews
Source link