KERALAMLATEST NEWS
ഓണത്തിന് മദ്യ വില്പനയിൽ നേരിയ കുറവ്

തിരുവനന്തപുരം: മുൻവർഷത്തെ അപേക്ഷിച്ച് ബിവറേജസ് കോർപ്പറേഷന്റെ ഓണം മദ്യവില്പനയിൽ നേരിയ ഇടിവ്. അത്തം മുതൽ ഉത്രാടം വരെയുള്ള ഒമ്പത് ദിവസങ്ങളിൽ 700.93 കോടിയുടെ മദ്യമാണ് വെയർഹൗസുകളിൽ നിന്ന് വിറ്റത്. ബെവ്കോ, കൺസ്യൂമർഫെഡ് ചില്ലറ വില്പനശാലകളിലും ബാറുകളിലുമുൾപ്പെടെ വിറ്റ മദ്യമാണിത്. കഴിഞ്ഞവർഷം ഈ ദിവസങ്ങളിൽ 715.97 കോടിയായിരുന്നു വില്പന.
ഇക്കുറി കൊല്ലം ആശ്രാമത്തെ ചില്ലറ വില്പനശാലയിലാണ് ഉത്രാടം ദിവസം ഏറ്റവും കൂടുതൽ വില്പന- 115.41 ലക്ഷം. കരുനാഗപ്പള്ളി (115.03 ലക്ഷം), ചാലക്കുടി (104.48 ലക്ഷം ) ഷോപ്പുകൾ രണ്ടും മൂന്നും സ്ഥാനത്തെത്തി. ഉത്രാട ദിവസം മാത്രം ആകെ 123.65 കോടിയുടെ വില്പന നടന്നു. കഴിഞ്ഞ വർഷം ഇത് 117.25 കോടിയായിരുന്നു. കഴിഞ്ഞവർഷം മുതൽ തിരുവോണ ദിവസം ബെവ്കോയ്ക്കും കൺസ്യൂമർഫെഡിനും അവധിയാണ്. എന്നാൽ ബാറുകൾ പതിവുപോലെ പ്രവർത്തിച്ചിരുന്നു.
Source link