ലക്ഷ്യയുടെ മോഡലായി ഓണം വൈബിൽ മാമ്മാട്ടിയും ചേച്ചി മീനാക്ഷിയും
ലക്ഷ്യയുടെ മോഡലായി ഓണം വൈബിൽ മാമ്മാട്ടിയും ചേച്ചി മീനാക്ഷിയും | Meenakshi Dileep Mahalakshmi
ലക്ഷ്യയുടെ മോഡലായി ഓണം വൈബിൽ മാമ്മാട്ടിയും ചേച്ചി മീനാക്ഷിയും
മനോരമ ലേഖകൻ
Published: September 17 , 2024 09:38 AM IST
1 minute Read
ദിലീപ് കുടുംബത്തിനൊപ്പം
കുഞ്ഞനുജത്തി മാമ്മാട്ടിക്കൊപ്പമുള്ള മീനാക്ഷിയുടെ ഓണച്ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായാണ് മീനാക്ഷിയും മാമ്മാട്ടിയും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപിന്റെയും കാവ്യ മാധവന്റെയും മകളാണ് മാമ്മാട്ടി എന്നു വിളിപ്പേരുള്ള മഹാലക്ഷ്മി.
മസ്റ്റർട് നിറത്തിലുള്ള ബ്ലൗസും, മിന്റ് ഗ്രീൻ നിറത്തിലുള്ള ദുപ്പട്ടയും, എംബ്രോയിഡറി പ്രിന്റുകളുമുള്ള വെള്ള പാവടയുമാണ് മീനാക്ഷിയുടെ വേഷം. ചേച്ചിയുടേതിനു സമാനമായ പാവാടയും ബ്ലൗസുമാണ് മാമ്മാട്ടിയും അണിഞ്ഞിരിക്കുന്നത്.
ചെന്നൈയിൽ നിന്നും ഡോക്ടർ പഠനം പൂർത്തിയാക്കി നാട്ടിൽ എത്തിയ താരപുത്രി തന്റെ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. നൃത്ത വിഡിയോകളും കോമഡി റീൽസുകളുമായി ധാരാളം ആരാധകരെ മീനാക്ഷി നേടിയെടുത്തിട്ടുണ്ട്.
English Summary:
Adorable! Meenakshi Dileep’s Onam Photo with Sister Mahalakshmi Wins Hearts
7rmhshc601rd4u1rlqhkve1umi-list mo-news-kerala-personalities-meenakshidileep mo-entertainment-common-malayalammovienews 30pag8qmk23o6p3s8a2komjg4o mo-entertainment-movie-dileep mo-entertainment-movie-kavyamadhavan f3uk329jlig71d4nk9o6qq7b4-list
Source link