മമ്പാട് : കാരച്ചാൽ പൊയിലിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. മമ്പാട് നടുവക്കാട് ചീരക്കുഴിയിൽ ഷിജുവിന്റെ മകൻ ധ്യാൻദേവ്(3) , സഹോദരൻ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി(36) എന്നിവരാണ് മരിച്ചത്.
മമ്പാട് ആമസോൺ വ്യൂ പോയിന്റ് കാണാൻ പോയ ഷിനോജും ഭാര്യയും മൂന്ന് കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്. ഷിനോജിന്റെ മകനും സഹോദരിയുടെയും സഹോദരന്റെയും മക്കളുമാണ് സ്കൂട്ടറിലുണ്ടായിരുന്നത്. ഇവർ തിരിച്ചിറങ്ങുമ്പോൾ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു. ബ്രേക്ക് നഷ്ടമായതാണ് കാരണം. പരിക്കേറ്റ ഇവരെ ഓടിക്കൂടിയ നാട്ടുകാർ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ ഷിനോജ്, ഷിനോജിന്റെ സഹോദരിയുടെ മകൾ ഭവ്യ ,ഷിനോജിന്റെ മകൻ നവനീത് എന്നിവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയലേക്ക് മാറ്റി.
Source link