അ​ഫ്ഗാനി​ൽ പോ​ളി​യോ വാ​ക്സി​നേ​ഷ​ൻ ‌ നി​ർ​ത്ത​ലാ​ക്കി താ​ലി​ബാ​ൻ തീ​​​​വ്ര​​​​വാ​​​​ദികൾ


ദു​​​​ബാ​​​​യ്: അ​​​​ഫ്ഗാ​​​നി​​​​സ്ഥാ​​​​നി​​​​ൽ താ​​​​ലി​​​​ബാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പോ​​​​ളി​​​​യോ വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കി​​​​യ​​​​താ​​​​യി ഐ​​​​ക്യ​​​​രാ​​ഷ്‌​​ട്ര സ​​​​ഭ. പോ​​​​ളി​​​​യോ വ്യാ​​​​പ​​​​നം ഇ​​​​തു​​​​വ​​​​രെ ത​​​​ട​​​​യാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത ര​​​​ണ്ട് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് അ​​​​ഫ്ഗാ​​​​​ൻ. പാ​​​​ക്കി​​​​സ്ഥാ​​​​നാ​​​​ണു മ​​​​റ്റൊ​​​​രു രാ​​​​ജ്യം. സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലെ വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ൻ​​​​പാ​​​​യാ​​​​ണ് കാ​​​​മ്പ​​​​യി​​​​ൻ നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കി​​​​യ​​​​ വി​​​​വ​​​​രം താ​​​​ലി​​​​ബാ​​​​ൻ അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​ത്. താ​​​​ലി​​​​ബാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ വൃ​​​​ത്ത​​​​ങ്ങ​​​​ൾ ഇ​​​​ക്കാ​​​​ര്യം സം​​​​ബ​​​​ന്ധി​​​​ച്ച് പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​നും ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല.

രാ​​​​ജ്യ​​​​ത്ത് ഈ ​​​​വ​​​​ർ​​​​ഷം 18 പോ​​​​ളി​​​​യോ കേ​​​​സു​​​​ക​​​​ളാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ആ​​​​റു കേ​​​​സു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. കു​​​​ട്ടി​​​​ക​​​​ളെ വ​​​​ന്ധ്യം​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള പാ​​​​ശ്ചാ​​​​ത്യ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യാ​​​​ണ് വാ​​​​ക്സി​​​​നേ​​​​ഷ​​​​നെ​​​​ന്നാ​​​​ണു തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​ത്. വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ കാ​​​​മ്പ​​​​യി​​​​നു​​​​ക​​​​ൾ​​​​ക്കു​​​ നേ​​​രേ തീ​​​​വ്ര​​​​വാ​​​​ദി ആ​​​​ക്ര​​​​മ​​​​ണം പ​​​​തി​​​​വാ​​​​ണ്.


Source link
Exit mobile version