KERALAMLATEST NEWS

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യാംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്.

ഒരു കയറിൽ ഇരുവരും കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button