കന്നിമാസം മുതൽ ഈ നാളുകാർക്ക് സൗഭാഗ്യ സമയം


കന്നിമാസം ആരംഭിക്കുന്നു. സെപ്റ്റംബർ 17ന് കന്നിമാസം ഒന്നാം തീയതിയാണ്. കന്നിമാസത്തെ ജ്യോതിഷവശാൽ നോക്കിയാൽ 9 നാളുകാർക്ക് നല്ല ഫലം പറയുന്നു. ഇവർക്ക് മാത്രമല്ല, ഇവർ ഉള്ള വീടുകളിൽ വരെ ഐശ്വര്യവും മഹാഭാഗ്യവും കന്നി മാസം മുതൽ വന്നു ചേരും. ഈ നക്ഷത്രക്കാർ വാഴുന്ന വീടുകളിൽ മഹാഭാഗ്യം തേടി വരും. എതെല്ലാമാണ് ഈ 9 നക്ഷത്രങ്ങൾ എന്നു നോക്കാം. തുടർന്ന് വായിക്കൂ.അശ്വതിഅശ്വതി ആദ്യ നക്ഷത്രമാണ്. ഇവർ ഉള്ള വീട്ടിൽ, ഇവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ഒരു വാർത്ത എത്തും. തൊഴിൽപരമായ നേട്ടം ലഭിയ്ക്കും. ഉദ്ദേശിച്ച കാര്യം നേടിയെടുക്കും. ഇവരുള്ള വീട്ടിൽ മഹാഭാഗ്യം തേടിയെത്തും. കാര്യവിജയമുണ്ടാകും. ഏത് മേഖലയിൽ പ്രവർത്തിച്ചാലും ഉയർച്ചയുണ്ടാകും. ഇവർ ഉള്ള വീട്ടിൽ തന്നെ ഐശ്വര്യമുണ്ടാകും. ആ വീടിന് എല്ലാ സൗഭാഗ്യവും ലഭിയ്ക്കും.തിരുവോണംതിരുവോണം അടുത്ത നക്ഷത്രമാണ്. ഇവരുടെ ജിവിതത്തിൽ ഉയർച്ച വന്നു ചേരും. ഇവർ കാരണം മറ്റുള്ളവർക്ക് ഉപകാരമുണ്ടാകും. ധനപരമായി നല്ല മുന്നേറ്റമുണ്ടാക്കാൻ ഇവർക്ക് സാധിയ്ക്കും. സാമ്പത്തികഭദ്രത ഉണ്ടാകും. ഏറെക്കാലമായി മനസിൽ കൊണ്ടു നടക്കുന്ന ആഗ്രഹങ്ങൾ സാധിയ്ക്കാൻ പറ്റുന്ന സമയമാണ് വരുന്നത്.ആയില്യംഅടുത്തത് ആയില്യം നക്ഷത്രമാണ്. ഇവർക്ക് ഉയർച്ചയും ഐശ്വര്യവും ശത്രുനാശവും വരും. ഇതിലൂടെ ഇവർക്ക് മുന്നേറാൻ സാധിയ്ക്കും. വസ്തുവകൾ അതായത് വീട്, വസ്തു, വാഹനം എന്നിവയ്‌ക്കെല്ലാം യോഗമുള്ള സമയമാണ്. ഉന്നതിയിൽ എത്താൻ സാധിയ്ക്കും. അഭീഷ്ടകാര്യ സിദ്ധി ഫലമായി പറയാം. ഏർപ്പെടുന്ന കാര്യങ്ങലിൽ നിന്നും ധനം സമാഹരിയ്ക്കാൻ സാധിയ്ക്കുന്നു.അത്തംഅടുത്തത് അത്തം നക്ഷത്രമാണ്. ഇവർ താമസിയ്ക്കുന്ന വീട്ടിൽ ചില സന്തോഷവാർത്തകൾ ലഭിയ്ക്കും. കുടുംബാംഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് കുട്ടികളിൽ നിന്ന് സന്തോഷം നൽകുന്ന പല വാർത്തകളും കേൾക്കാനിടയാകും. ധനപരമായി നേട്ടമുണ്ടാകും. നഷ്ടപ്പെട്ടുവെന്ന് കരുതിയ പല കാര്യങ്ങളും ലഭിയ്ക്കും. ബന്ധുജനങ്ങളുമായി നല്ല രീതിയിൽ പ്രവർത്തിയ്ക്കും.വിശാഖംഅടുത്തത് വിശാഖം നക്ഷത്രമാണ്. ഇവർ സമൂഹത്തിന്റെ മുൻനിരയിലേക്ക് കടന്നുവരും. ഇവർക്ക് അംഗീകാരം ഉണ്ടാകും. സമൂഹത്തിൽ ബഹുമാനം വർധിക്കും. കലാ, കായിക രംഗത്ത് പ്രവർത്തിയ്ക്കുന്നവർക്ക് ഉയർച്ചയുണ്ടാകും. ഇവർ വീട്ടിലുണ്ടെങ്കിൽ വീട്ടിൽ വരെ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. വിജയം നേടിയെടുക്കാൻ സാധിയ്ക്കും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും.അനിഴംഅടുത്തത് അനിഴം നക്ഷത്രമാണ്. ഇവർ ഏത് രംഗത്തെങ്കിലും ഏറ്റവും ഐശ്വര്യമുള്ള ദിവസങ്ങളാണ്. ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാകാൻ ഇടയുള്ള ദിവസങ്ങളാണ്. വിദ്യ കൊണ്ട് വിജയിക്കാൻ സാധിയ്ക്കും. ഇവർക്ക് സന്തോഷം നൽകുന്ന വാർത്തകൾ തേടിയെത്തും. തൊഴിൽ രംഗത്ത് നേട്ടം, കാര്യ വിജയം, ധനനേട്ടം, ബന്ധുഗുണം, സഹോദരഗുണം എന്നിവയൊക്കെ ഇക്കൂട്ടർക്ക് ഫലമായി വരും.തൃക്കേട്ടതൃക്കേട്ടയ്ക്കും രാജയോഗം എന്ന് കരുതാവുന്ന സൗഭാഗ്യമാണ് വരുന്നത്. പുതിയ സംരംഭങ്ങൾക്ക് സമയമുണ്ട്. ദൂരയാത്രകൾ ചെയ്യാൻ സാധ്യതയുണ്ട്. യാത്രകൾ പ്രതീക്ഷിച്ച ഫലം നൽകുകയും ചെയ്യും. തൊട്ടതെല്ലാം പൊന്നാകുന്ന സമയമാണ്. സന്തോഷകരമായ ദിവസങ്ങളാണ് വരുന്നത്. ജോലിസ്ഥലത്ത് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ആരോഗ്യം മെച്ചപ്പെടുകയും ആഗ്രഹസാഫല്യം ഉണ്ടാകുകയും ചെയ്യും.പൂയംപൂയം അടുത്ത നക്ഷത്രമാണ്. ഇവർക്ക് എല്ലാ രീതിയിലും സമൃദ്ധി നേടാൻ സാധിയ്ക്കും. ധനപരമായി നല്ല നേട്ടമുണ്ടാകും. കോടീശ്വരയോഗം വരെ നേടാൻ സാധിയ്ക്കും. വിദേശവാസ യോഗം കാണുന്നു. ഇതിന് അനുകൂലമായ സമയം. ഇഷ്ടതൊഴിൽ, സന്താനലാഭം, സന്താനസൗഖ്യം എന്നിവയെല്ലാം ഫലമായി പറയുന്നു. തൊഴിൽ രംഗത്തെ തടസ്സങ്ങൾ നീങ്ങും. സഹോദരങ്ങൾ മുഖേന സന്തോഷത്തിനിടയുണ്ട്.ഭരണിഭരണിയാണ് അടുത്ത നക്ഷത്രം. ഇവരുടെ ജീവിതത്തിലെ ദുഖദുരിതങ്ങൾ മാറുന്ന മാസമാണ്. ഏറെക്കാലമായി പ്രയത്‌നിച്ച് ഫലം കാണാത്ത കാര്യങ്ങൾ ഫലമായി ലഭിയ്ക്കുന്നു. എല്ലാം കൊണ്ടും നല്ല സമയമാണ്. കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യം കൂടുതൽ ദൃഢമാകും. ഭദ്രകാളീ ക്ഷേത്രത്തിൽ പ്രാർത്ഥിയ്ക്കുന്നത് നല്ലതാണ്. പ്രതിസന്ധികൾ അകലും. ലാഭം നേടാനുള്ള അവസരങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി തേടിയെത്തും.


Source link

Exit mobile version