ആരാധ്യയെ കൊഞ്ചിച്ച് വിക്രം; തിളങ്ങി ഐശ്വര്യ റായിയും മകളും

ആരാധ്യയെ കൊഞ്ചിച്ച് വിക്രം; തിളങ്ങി ഐശ്വര്യ റായിയും മകളും | Aishwarya Rai Aaradhya Bachchan
ആരാധ്യയെ കൊഞ്ചിച്ച് വിക്രം; തിളങ്ങി ഐശ്വര്യ റായിയും മകളും
മനോരമ ലേഖകൻ
Published: September 16 , 2024 01:16 PM IST
1 minute Read
സൈമ അവാർഡ് വേദിയിൽ ഐശ്വര്യ റായിയും ആരാധ്യയും വിക്രവും
സൈമ അവാർഡ് വേദിയിൽ തിളങ്ങി ഐശ്വര്യ റായിയും മകൾ ആരാധ്യ ബച്ചനും. സെപ്റ്റംബർ 15ന് ദുബായിലെ യാസ് ഐലൻഡിൽ നടന്ന സൈമ അവാർഡ്സിൽ (സൗത്ത് ഇന്ത്യൻ ഇന്റർനാഷ്നൽ മൂവി അവാർഡ്‌സ്) ഇരുവരുമൊന്നിച്ചുള്ള വിഡിയോയും ചിത്രങ്ങളും ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.
മികച്ച നടിയായി (ക്രിട്ടിക്സ്) ഐശ്വര്യ തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ: ഭാഗം 2 എന്ന ചിത്രത്തിലെ പ്രകടനമാണ് ഐശ്വര്യയെ അവാർഡിന് അർഹയാക്കിയത്. സംവിധായകൻ കബീർ ഖാനിൽ നിന്നാണ് ഐശ്വര്യ അവാർഡ് ഏറ്റുവാങ്ങിയത്.
അമ്മ അവാർഡ് ഏറ്റുവാങ്ങുന്ന നിമിഷം ഫോണിൽ പകർത്തുന്ന ആരാധ്യയും ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്നു.
ചിയാൻ വിക്രമിന്റെ അരികിലായിരുന്നു ഐശ്വര്യയുടെയും ആരാധ്യയുടെയും ഇരിപ്പിടങ്ങൾ. ഇരുവരും ചിയാൻ വിക്രമുമായി സൗഹൃദം പങ്കിട്ടു. പൊന്നിയിൻ സെൽവൻ 2 ൽ വിക്രമിന്റെ ജോഡിയായി എത്തിയത് ഐശ്വര്യയായിരുന്നു.
പൊന്നിയിൻ സെൽവനിൽ നന്ദിനി, മന്ദാകിനി ദേവി എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരിലുള്ള ജനപ്രിയ തമിഴ് സാഹിത്യ നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്നം ചിത്രം നിർമ്മിച്ചിരിക്കുന്നത്.
English Summary:
Aishwarya Rai Kisses Aaradhya Bachchan as They Attend SIIMA 2024
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-abhishek-bachchan mo-entertainment-movie-aishwaryarai f3uk329jlig71d4nk9o6qq7b4-list 3jurlbja9hhqeipqahdhlcpsr mo-entertainment-common-bollywoodnews
Source link