76ാമത് എമ്മി അവാര്‍ഡിൽ തിളങ്ങി ഷോഗൺ. വിവിധ ഇനങ്ങളിലായി 18 അവാര്‍ഡുകളാണ് ജപ്പാനീസ് പരമ്പരയായ ഷോഗൺ സ്വന്തമാക്കിയത്. ഡ്രാമസീരിസിലെ മികച്ച നടനായി ഷോഗണിനെ പ്രകടനത്തിന് ഹിരോയുകി സനദ തിരഞ്ഞെടുക്കപ്പെട്ടു. ഷോഗണിലെ തന്നെ അഭിനയത്തിന് അന്നാ സവായ് ആണ് ഡ്രാമ സീരിസിലെ മികച്ച നടി. ഒരു സീസണിൽ ഏറ്റവുമധികം പുരസ്കാരം നേടുന്ന ആദ്യ സീരിസ് ആയും ഷോഗൺ മാറി.
അച്ഛനും മകനുമായി യൂജിന്‍ ലെവിയും ഡാന്‍ ലെവിയും അവതാരകരായ ചടങ്ങ് ഇന്ത്യന്‍ സമയം രാവിലെ 5.30നാണ് ലോസ് ഏഞ്ചല്‍സില്‍ നടന്നത്. മികച്ച ഡ്രാമ സീരിസിനുള്ള പുരസ്‌കാരവും ഷോഗണാണ്. ഹാക്ക്‌സ് ആണ് മികച്ച കോമഡി സീരിസ്.
ബേബി റെയ്ന്‍ഡീര്‍, ദ് ബിയർ എന്നീ സീരിസുകളാണ് ഷോഗണ്ണിനൊപ്പം എമ്മിയിൽ തിളങ്ങിയത്.
മറ്റു പ്രധാന പുരസ്‌കാരങ്ങള്‍
നാടക പരമ്പരയിലെ മികച്ച സഹനടൻ: (മോണിങ് ഷോ) ബില്ലി ക്രുഡപ്പ്
കോമഡി പരമ്പരയിലെ മികച്ച സഹനടൻ: (ദ് ബിയർ) എബോൺ മോസ്-ബച്രാച്ച്
കോമഡി പരമ്പരയിലെ മികച്ച നായകൻ: (ദ് ബിയർ) ജെറമി അലൻ വൈറ്റ്
കോമഡി പരമ്പരയിലെ മികച്ച സഹനടി: (ദ് ബിയർ) ലിസ കോളൻ-സയാസ്
നാടക പരമ്പരയിലെ മികച്ച സഹനടി: (ദ് ക്രൗൺ) എലിസബത്ത് ഡെബിക്കി
കോമഡി പരമ്പരയിലെ മികച്ച നായക നടി: (ഹാക്ക്) ജീൻ സ്മാർട്ട്
മികച്ച റിയാലിറ്റി മത്സര പരിപാടി: ട്രെയ്റ്റേഴ്സ്
ആന്തോളജി സീരിസ്-സിനിമയിലെ സഹനടി- ജെസിക്ക ഗണ്ണിങ് (ബേബ് റെയ്ന്‍ഡീര്‍)
ആന്തോളജി സീരിസ്-സിനിമയിലെ സഹനടന്‍- ലാമോണ്‍ മോറിസ് (ഫാര്‍ഗോ)
മികച്ച ടോക് ഷോ- ദ ഡെയ്‌ലി ഷോ
കോമഡി സീരിസ് സംവിധാനം- ക്രിസ്റ്റഫര്‍ സ്‌റ്റോറര്‍ (ദ ബിയര്‍)
ആന്തോളജി സീരിസ്-സിനിമയിലെ നടന്‍- റിച്ചാര്‍ഡ് ഗാഡ് (ബേബ് റെയ്ന്‍ഡീര്‍)
ആന്തോളജി സീരിസ്-സിനിമയിലെ നടി- ജോഡി ഫോസ്റ്റര്‍ (ട്രൂ ഡിറ്റക്ടീവ്, നെറ്റ് കണ്‍ട്രി)
മികച്ച ആന്തോളജി സീരിസ്-സിനിമ- ബേബി റെയ്ന്‍ഡീര്‍
Source link