ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റുന്നവരൊക്കെ അടിച്ചു കേറിവാ: റിമയുമൊത്തുള്ള ട്രോളിൽ ശീലുവിന്റെ മറുപടി

ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റുന്നവരൊക്കെ അടിച്ചു കേറിവാ: റിമയുമൊത്തുള്ള ട്രോളിൽ ശീലുവിന്റെ മറുപടി | Sheelu Abraham Rima Kallingal

ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റുന്നവരൊക്കെ അടിച്ചു കേറിവാ: റിമയുമൊത്തുള്ള ട്രോളിൽ ശീലുവിന്റെ മറുപടി

മനോരമ ലേഖകൻ

Published: September 16 , 2024 10:02 AM IST

1 minute Read

റിമ കല്ലിങ്കൽ, ശീലു ഏബ്രഹാം

റിമ കല്ലിങ്കലിനെ ചേർത്തുള്ള ട്രോൾ പോസ്റ്റിൽ മറുപടിയുമായി നടി ശീലു ഏബ്രഹാം. ഭർത്താവ് സംവിധാനം ചെയ്യുന്ന സിനിമയിലും ഭർത്താവ് നിർമിക്കുന്ന സിനിമയിലും അഭിനയിക്കുന്ന മലയാളത്തിലെ രണ്ട് നടിമാരാണ് റിമ കല്ലിങ്കലും ശീലു ഏബ്രഹാമും എന്ന ട്രോളിനാണ് മറുപടിയുമായി ശീലു എത്തിയത്.
‘‘എന്റെ സിനിമകൾ റിലീസ് ആകുമ്പോളൊക്കെ ഈ ട്രോൾ പൊങ്ങിവരാറുണ്ട്. ഇനിയും ഇതുപോലെ ഭർത്താവിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റുന്നവരൊക്കെ അടിച്ചു കേറിവാ മക്കളെ.’’–ട്രോൾ പങ്കുവച്ച് ശീലു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

തന്നെ പരിഹസിച്ചുളള ട്രോളിനെ പോസിറ്റിവായി എടുത്ത ശീലുവിനെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തി. ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ് ആണ് ശീലുവിന്റെ പുതിയ റിലീസ്. റഹ്മാന്റെ നായികയായാണ് ശീലു ചിത്രത്തിൽ എത്തുന്നത്. നടിയുടെ ഭർത്താവാണ് സിനിമയുടെ നിർമാണം.

English Summary:
Sheelu Abraham Addresses Criticism About Her & Rima Kallingal’s Choices

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 7v92go1m6abe6opdqvhv7pqhcb f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-sheelu-abraham mo-entertainment-movie-rimakallingal


Source link
Exit mobile version