KERALAMLATEST NEWS

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; ആഘോഷം കാണാനെത്തിയ ആള്‍ക്ക് ദാരുണാന്ത്യം

:തിരുവനന്തപുരം മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി ഷൈജു (45) ആണ് മരിച്ചത്.

ബൈക്കിടിച്ച് ദൂരെയ്ക്ക് തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് ആറരയോടെ മരിച്ചു. ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷൻ രാജിനും ഗുരുതര പരിക്കുണ്ട്. ശാസ്തവട്ടത്തെ ക്ലബ്ബിന്‍റെ ഓണാഘോഷ പരിപാടി കാണാനെത്തിയതായിരുന്നു ഷിജു. മൂന്ന് പേർ കയറിയ ബൈക്കാണ് ആഘോഷം കാണാനെത്തിയവരുടെ ഇടയിലേക്ക് ഇടിച്ചുകയറിയത്.


Source link

Related Articles

Back to top button