ഹേമ കമ്മിറ്റി റിപ്പോർട്ട്; ആരോപണങ്ങൾ സിബിഐ അന്വേഷിക്കണം, ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നിലവിൽ നടക്കുന്ന അന്വേഷണവും സിബിഐക്ക് കൈമാറണമെന്നാണ് ഹർജിയിലെ ആവശ്യം. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവർക്ക് സുരക്ഷ ഉറപ്പാക്കണം. സിനിമയിലെ സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി നിയമനിർമാണം വേണം, കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതി വേണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിലുള്ളത്. അഭിഭാഷകരായ എ ജന്നത്ത്, അമൃത പ്രേംജിത്ത് എന്നിവരാണ് കോടതിയെ സമീപിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് മലയാള സിനിമയിലെ സ്‌ത്രീകളുടെ സംഘടനയായ ഡബ്യുസിസിയുടെ ആവശ്യം പരിഗണിച്ചാണ് 2017 നവംബർ 16ന് സർക്കാർ ജസ്റ്റിസ് ഹേമയെ അദ്ധ്യക്ഷയാക്കി കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തേ വ്യക്തമാക്കിയതിനാൽ ആ വിവരങ്ങൾ ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് പുറത്തുവിട്ടില്ല. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.


Source link
Exit mobile version