KERALAMLATEST NEWS

റോബിൻ ബസിന്റേത് നിയമലംഘനം; ബസുടമയുടെ ഹർജി തളളി ഹൈക്കോടതി

കൊച്ചി: സർക്കാർ നടപടികൾക്കെതിരായി റോബിൻ ബസുടമ സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി. കോൺടാക്ട് കാര്യേജ് ബസുകൾക്ക് ആളെ കയറ്റാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. റോബിൻ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന കെഎസ്ആർടിസിയുടെ വാദവും ഹൈക്കോടതി അംഗീകരിച്ചു.

ഓൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾ പ്രകാരം സർവീസ് നടത്താനും ബോർഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്നാണ് റോബിൻ ബസ് ഉടമ അവകാശപ്പെട്ടത്. അതേസമയം, റോബിൻ ബസിന്റെ സർവീസ് പെർമിറ്റ് ലംഘനമാണെന്നാണ് സർക്കാരും മോട്ടർ വാഹന വകുപ്പും ആരോപിച്ചത്. ഇതേതുടർന്ന് പിഴ ചുമത്തുകയും ബസ് പിടിച്ചെടുക്കുകയും ഉൾപ്പെടെയുള്ള നടപടികളിലേക്ക് മോട്ടർ വാഹന വകുപ്പ് എത്തുകയും ചെയ്തിരുന്നു. ഈ നടപടികൾക്കെതിരെയാണ് ബസുടമ ഹൈക്കോടതിയെ സമീപിച്ചത്.ഇതിനുപിന്നാലെ കെഎസ്ആർടിസിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.


Source link

Related Articles

Back to top button