KERALAMLATEST NEWS
സീമയെ ആശ്വസിപ്പിച്ച് സോണിയ
യെച്ചൂരിയുടെ ഭാര്യ സീമ ചിസ്‌തിയെ ആശ്വസിപ്പിക്കുന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി
ന്യൂഡൽഹി : സിതാറാം യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിച്ചശേഷം കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, അദ്ദേഹത്തിന്റെ ഭാര്യ സീമ ചിസ്‌തിയുടെ അടുത്തെത്തി. അരികിലിരുന്ന് കൈത്തലം ഗ്രഹിച്ച് ആശ്വസിപ്പിച്ചു.
2004ലെ പൊതു തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തിൽ ഇടതുപാർട്ടികളുടെയും പിന്തുണയോടെയാണ് യു.പി.എ സർക്കാർ രൂപീകരിച്ചത്. അന്നു മുതൽ തുടങ്ങിയ സൗഹൃദമാണ് സോണിയയും യെച്ചൂരിയും തമ്മിൽ. ഇപ്പോഴത്തെ ‘ഇന്ത്യ’ സഖ്യ രൂപീകരണത്തിലും യെച്ചൂരി വഹിച്ച നിർണായക പങ്ക് സോണിയ അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Source link