KERALAMLATEST NEWS

ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പണം

മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി ഉത്രാട കാഴ്ചക്കുല സമർപ്പിക്കുന്നു

ഗുരുവായൂർ: കാർഷികസമൃദ്ധിയുടെ നിറവിൽ ഉത്രാടനാളിൽ ഗുരുവായൂരപ്പന് കാഴ്ച്ചക്കുല സമർപ്പിച്ച് ഭക്തജനങ്ങൾ. രാവിലെ ശീവേലിക്ക് ശേഷമായിരുന്നു കാഴ്ച്ചക്കുല സമർപ്പണം.

കൊടിമരച്ചുവട്ടിൽ അരിമാവ് അണിഞ്ഞ നാക്കിലയിൽ മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി നേന്ത്രക്കുല വച്ചതോടെയാണ് കാഴ്ചക്കുല സമർപ്പണം തുടങ്ങിയത്.

പിന്നാലെ കീഴ്ശാന്തിമാരായ തേലമ്പറ്റ നാരായണൻ നമ്പൂതിരി, വേങ്ങേരി ചെറിയ കേശവൻ നമ്പൂതിരി, ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ, കെ.എസ്. മായാദേവി എന്നിവർ കാഴ്ചക്കുല സമർപ്പിച്ചു. തുടർന്ന് നൂറുകണക്കിന് ഭക്തർ ഭഗവാന് കാഴ്ചക്കുല സമർപ്പണം നടത്തി.


Source link

Related Articles

Back to top button