WORLD

സുനിതയും വിൽമറും ബഹിരാകാശത്ത് വോട്ട് ചെയ്യും


ഹൂ​സ്റ്റ​ൺ: ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​നി​ൽ തു​ട​രു​ന്ന​തി​ൽ കു​ഴ​പ്പ​മി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ യു​എ​സ് ബ​ഹി​രാ​കാ​ശസ​ഞ്ചാ​രി സു​നി​ത വി​ല്യം​സ്. ബോ​യിം​ഗി​ന്‍റെ സ്റ്റാ​ർ​ലൈ​ന​ർ പേ​ട​ക​ത്തി​ന്‍റെ ത​ക​രാ​റു​മൂ​ലം സ്റ്റേ​ഷ​നി​ൽ കു​ടു​ങ്ങി​യ സു​നി​ത​യും സ​ഹ​സ​ഞ്ചാ​രി ബു​ച്ച് വി​ൽ​മ​റും വീ​ഡി​യോ ലി​ങ്കി​ലൂ​ടെ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ന്ന​താ​യും ഇ​വി​ടെ തു​ട​രാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​താ​യും സു​നി​ത പ​റ​ഞ്ഞു. മു​ന്പ് സ്റ്റേ​ഷ​നി​ൽ താ​സ​മി​ച്ചി​ട്ടു​ള്ള​തി​നാ​ൽ കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ന​വം​ബ​റി​ലെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഇ​ല​ക്‌​ഷ​നി​ൽ സ്റ്റേ​ഷനി​ൽ വോ​ട്ട് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​താ​യി സു​നി​ത​യും വി​ൽ​മ​റും അ​റി​യി​ച്ചു.

എ​ട്ടുദി​വ​സ​ത്തെ ദൗ​ത്യ​ത്തി​നാ​യി ജൂ​ൺ അ​ഞ്ചി​ന് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഇ​രു​വ​രു​ടെ​യും മ​ട​ക്ക​യാ​ത്ര സ്റ്റാ​ർ​ലൈ​ന​ർ പേ​ട​ക​ത്തി​ന്‍റെ ത​ക​രാ​റു​മൂ​ല​മാ​ണ് നീ​ളു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ൽ ഇ​വ​രെ ഭൂ​മി​യി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് നാ​സ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.


Source link

Related Articles

Back to top button