ലി​വ​ര്‍​പൂ​ള്‍ വീ​ണു


ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി​ക്ക് അ​പ്ര​തീ​ക്ഷി​ത തോ​ല്‍​വി. ഹോം ​മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍​പൂ​ള്‍ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് നോ​ട്ടി​ങാം ഫോ​റ​സ്റ്റി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. 72-ാം മി​നി​റ്റി​ല്‍ ക​ല്ലം ഒ​ഡോ​യ് ആ​യി​രു​ന്നു ലി​വ​ര്‍​പൂ​ളി​ന്‍റെ ക​ഥ​ക​ഴി​ച്ച ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം, മാ​ഞ്ച​സ്റ്റ​ര്‍ ടീ​മു​ക​ളാ​യ സി​റ്റി​യും യു​ണൈ​റ്റ​ഡും ജ​യ​മാ​ഘോ​ഷി​ച്ചു. സി​റ്റി 2-1ന് ​ബ്രെ​ന്‍റ്‌​ഫോ​ഡി​നെ തോ​ല്‍​പ്പി​ച്ച​പ്പോ​ള്‍ യു​ണൈ​റ്റ​ഡ് 3-0ന് ​സ​താം​പ്ട​ണി​നെ കീ​ഴ​ട​ക്കി.

എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ (19′, 32′) വ​ക​യാ​യി​രു​ന്നു സി​റ്റി​യു​ടെ ര​ണ്ടു ഗോ​ളും. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ ഫു​ള്‍​ഹാ​മും വെ​സ്റ്റ് ഹാ​മും 1-1നും ​ക്രി​സ്റ്റ​ല്‍ പാ​ല​സും ലെ​സ്റ്റ​ര്‍ സി​റ്റി​യും 2-2നും ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ലി​വ​ർ​പൂ​ളി​നെ​തി​രേ ഇം​ഗ്ലീ​ഷ് ടോ​പ് ഫൈ​റ്റി​ൽ നോ​ട്ടിം​ങാം ഫോ​റ​സ്റ്റ് എ​വേ പോ​രാ​ട്ട​ത്തി​ൽ ജ​യം സ്വ​ന്ത​മാ​ക്കു​ന്ന​ത് 1969നു​ശേ​ഷം ഇ​താ​ദ്യ​മാ​ണ്.


Source link
Exit mobile version