WORLD

യൂറോപ്പിൽ മഴ, വെള്ളപ്പൊക്കം


പ്രാ​​​ഗ്: യൂ​​​റോ​​​പ്പി​​​ന്‍റെ കി​​​ഴ​​​ക്ക്, മ​​​ധ്യ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ. ബോ​​​റി​​​സ് എ​​​ന്ന ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നോ​​​ടനു​​​ബ​​​ന്ധി​​​ച്ച് റൊ​​​മാ​​​നി​​​യ, പോ​​​ള​​​ണ്ട്, ചെ​​​ക്ക് റി​​​പ്പ​​​ബ്ലി​​​ക്, ഓ​​​സ്ട്രി​​​യ, ഹം​​​ഗ​​​റി, സ്ലൊ​​​വാ​​​ക്യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ വ്യാ​​​ഴാ​​​ഴ്ച മു​​​ത​​​ൽ മ​​​ഴ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു. റൊ​​​മാ​​​നി​​​യാ​​​യി​​​ലെ ഗ​​​ലാ​​​റ്റി മേ​​​ഖ​​​ല​​​യി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ നാ​​​ല ുപ​​​രെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ചെ​​​ക്ക് റി​​​പ്പ​​​ബ്ലി​​​ക്കി​​​ൽ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പ്രാ​​​ഗ് അ​​​ട​​​ക്കം 38 മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക മു​​​ന്ന​​​റി​​​യി​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. പോ​​​ള​​​ണ്ടി​​​ലെ ന​​​ദി​​​ക​​​ളി​​​ൽ അ​​​പ​​​ക​​​ട​​​ക​​​ര​​​മാം വി​​​ധം ജ​​​ല​​​നി​​​ര​​​പ്പ് ഉ​​​യ​​​രു​​​ന്നു. ചെ​​​ക് അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന പോ​​​ളി​​​ഷ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ വെ​​​ള്ള​​​പ്പൊ​​​ക്ക ഭീ​​​ഷ​​​ണി​​​യി​​​ലാ​​​ണ്.


Source link

Related Articles

Back to top button