വാഷിംഗ്ടൺ ഡിസി: റഷ്യയിലെ ആർടി ചാനലിനെതിരേ യുഎസ് പുതിയ ഉപരോധങ്ങൾ ചുമത്തി. മുന്പ് റഷ്യാ ടുഡേ എന്നറിയപ്പെട്ടിരുന്ന ആർടി ചാനൽ റഷ്യൻ ഇന്റലിജൻസ് ഏജൻസികൾക്കു വേണ്ടിയാണു പ്രവർത്തിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. യുഎസ് ജനാധിപത്യത്തെ അട്ടിമറിക്കാൻ ചാനൽ ശ്രമിക്കുന്നു. യുക്രെയ്നിൽ യുദ്ധം ചെയ്യുന്ന റഷ്യൻ സൈനികർക്ക് ആയുധങ്ങൾ വാങ്ങാനായി ചാനൽ പണം സമാഹരിക്കുന്നു. അടുത്തമാസം മോൾഡോവയിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നു.
വാർത്താ ഉള്ളടക്കവുമായി ബന്ധപ്പെട്ടല്ല ഉപരോധമെന്നും സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ അമേരിക്ക പിന്തുണയ്ക്കുന്നുവെന്നും ബ്ലിങ്കൻ കൂട്ടിച്ചേർത്തു. യുഎസിന്റെ പുതിയ ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ ഭാഗമാണ് ഈ ആരോപണങ്ങളെന്ന് ആർടി പ്രതികരിച്ചു.
Source link