KERALAMLATEST NEWS

പെട്രോൾ, ഡീസൽ വില കുറച്ചേക്കും

കൊ​ച്ചി​:​ ​ പെ​ട്രോ​ൾ,​ ​ഡീ​സ​ൽ​ ​​ വി​ല​ ​ലി​റ്റ​റി​ന് ​ര​ണ്ട് ​രൂ​പ​ ​വ​രെ​ ​കു​റച്ചേക്കും.​ ഇതുസംബന്ധിച്ച് പൊതു മേഖലാ എണ്ണക്കമ്പനികളുമായി പെട്രോളിയം മന്ത്രാലയം ചർച്ചകൾ ആരംഭിച്ചു. ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​ക്രൂ​ഡോ​യി​ൽ​ ​വി​ല​ ​33 ​മാ​സ​ത്തി​നി​ടെ​യി​ലെ​ ​ഏ​റ്റ​വും​ ​താ​ഴ്‌​ന്ന​ ​നി​ല​യി​ലാണ്.

ആ​ഗോ​ള​ ​വി​പ​ണി​യി​ലെ​ ​ച​ല​ന​ങ്ങ​ൾ​ ​വിലയിരുത്തി ഇന്ധനവില കുറയ്ക്കാമെന്ന് ​ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ,​ ​ഭാ​ര​ത് ​പെ​ട്രോ​ളി​യം,​ ​ഹി​ന്ദു​സ്ഥാ​ൻ​ ​പെ​ട്രോ​ളി​യം​ ​കോ​ർ​പ്പ​റേ​ഷനുകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ​നാ​ണ​യ​പ്പെ​രു​പ്പം​ ​നി​യ​ന്ത്രി​ക്കാ​നും​ ​ഇന്ധന വിലയിലെ കുറവ് സഹായകമാകും.

അനുകൂല സാഹചര്യം

1 ക്രൂഡ് വില ബാരലിന് 90 ഡോളറിൽ നിന്ന് 69​ ​ഡോ​ള​റായി കുറഞ്ഞു

2 ചൈന, അമേരിക്ക എന്നിവിടങ്ങളിലെ മാന്ദ്യം ഉപഭോഗം കുറയ്ക്കുന്നു

3 അമേരിക്കയിലെ ക്രൂഡ് ശേഖരം മെച്ചപ്പെടുന്നു

ലോട്ടറിയായി റഷ്യൻ എണ്ണ

റഷ്യയിൽ നിന്ന് വലിയ തോതിൽ ക്രൂഡോയിൽ വാങ്ങുന്നതിനാൽ ഇന്ധനവില കുറയ്ക്കുന്നതിനോട് കമ്പനികൾക്ക് കാര്യമായ എതിർപ്പില്ല. ഇതോടൊപ്പം മെത്തനോൾ മിശ്രണത്തിന്റെ നേട്ടവും കമ്പനികൾക്ക് ലഭിക്കുന്നു. വില കുറഞ്ഞതോടെ കമ്പനികളുടെ ലാഭക്ഷമതയും മെച്ചപ്പെട്ടു.


Source link

Related Articles

Back to top button