‘സ്റ്റോം ഷാഡോ’ പ്രയോഗിക്കാന്‍ അനുമതി; റഷ്യക്കുള്ളിലേക്ക് ആക്രമണത്തിന്റെ ഗതിമാറ്റി യുക്രൈന്‍
കീവ്: ആരേയും പേടിയില്ലാത്ത, ആരേയും കൂസാത്ത ഭരണാധികാരിയെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അറിയപ്പെടുന്നത്. യുക്രൈനില്‍ കടന്നുകയറി യുദ്ധം ആരംഭിച്ചതിന്റെ പേരില്‍ അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ ഉപരോധത്തിനും ബഹിഷ്‌കരണത്തിനുമൊന്നും പുടിനെ കുലുക്കാനായില്ല. എന്നാല്‍ രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ പക്ഷേ പുടിന്റെ കണക്കുകൂട്ടല്‍ തെറ്റി എന്നത് വസ്തുതയാണ്. അപ്രതീക്ഷിതമായ ചെറുത്തുനില്‍പാണ് യുക്രൈന്‍ നടത്തിയത്. ഇപ്പോള്‍ യുക്രൈന്‍ തന്ത്രം മാറ്റാനൊരുങ്ങുകയാണെന്ന വാര്‍ത്ത കൂടിവരുന്നു.തങ്ങളുടെ ആവനാഴിയിലെ ബ്രഹ്‌മാസ്ത്രമായ ‘സ്‌റ്റോം ഷാഡോ’ എന്ന ദീര്‍ഘദൂര ക്രൂസ് മിസൈലുകളാണ് റഷ്യയ്‌ക്കെതിരെ യുക്രൈന്‍ പ്രയോഗിക്കാനൊരുങ്ങുന്നത്. നാറ്റോയിലെ പ്രധാന അംഗരാജ്യമായ യു.കെ, സ്റ്റോം ഷാഡോ ഉപയോഗിക്കാന്‍ യുക്രൈന് അനുമതി നല്‍കി. റഷ്യയുടെ ഉള്‍പ്രദേശങ്ങളെയാണ് യുക്രൈന്‍ ലക്ഷ്യമിടാനൊരുങ്ങുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സ്വന്തം രാജ്യത്ത് റഷ്യന്‍ സൈന്യം അധിനിവേശം നടത്തിയ ഇടങ്ങളില്‍ മാത്രമാണ് ഇതുവരെ യുക്രൈന്‍ സ്റ്റോം ഷാഡോ ഉള്‍പ്പെടെയുള്ള മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നത്.
Source link