ഇന്ത്യ എ മികച്ച ലീഡിലേക്ക്

അനന്തപുർ: ദുലീപ് ട്രോഫി ക്രിക്കറ്റ് ചതുർദിന മത്സരത്തിൽ ഇന്ത്യ എ മികച്ച ലീഡിലേക്ക് നീങ്ങുന്നു. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ എ രണ്ടാം ദിവസം കളി നിർത്തുന്പോൾ ഒരു വിക്കറ്റിന് 115 റണ്‍സ് എന്ന നിലയിലാണ്. ക്യാപ്റ്റൻ മായങ്ക് അഗർവാളിന്റെ (56) വിക്കറ്റാണ് നഷ്ടമായത്. പ്രാഥം സിംഗ് (59) ക്രീസിൽ നിൽക്കുന്നു. ഇതോടെ ഇന്ത്യ എക്ക് 222 റണ്‍സ് ലീഡായി. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ എ 290 റണ്‍സ് നേടി. ഇന്ത്യ ഡി 183 റണ്‍സിന് പുറത്തായി. ഇന്ത്യ എക്ക് 107 റണ്‍സിന്റെ ലീഡു ലഭിച്ചു.
ഇന്ത്യ ഡിയിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പൂജ്യത്തിന് പുറത്തായി. മലയാളി വിക്കറ്റ്കീപ്പർ സഞ്ജു സാംസണ് അഞ്ചു റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 92 റണ്‍സ് നേടിയ ദേവദത്ത് പടിക്കലാണ് ടോപ് സ്കോറർ.
Source link