ബ്ലാസ്റ്റേഴ്സ് x പഞ്ചാബ് നാളെ കൊച്ചിയിൽ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് (ഐഎസ്എല്‍) മത്സരങ്ങള്‍ക്കു കേരള ബ്ലാസ്റ്റേഴ്സ് പൂര്ണസജ്ജരെന്നു പ്രധാന പരിശീലകന് മിഖേല്‍ സ്റ്റാറേ. പുതിയ സീസണിന്റെ ഭാഗമായി ടീമിന്റെ മുന്നൊരുക്കത്തില്‍ സംതൃപ്തനാണ്. മൈതാനത്ത് ടീമുമായി ഇറങ്ങാന്‍ കാത്തിരിക്കുകയാണെന്നും സ്റ്റാറേ പറഞ്ഞു. നാളെ രാത്രി 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന പഞ്ചാബ് എഫ്സിക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരത്തിനു മുന്നോടിയായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തായ്ലൻഡില് തുടങ്ങിയ പരിശീലനത്തിന് കോല്‍ക്കത്തയിലും മികച്ച അടിത്തറയുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഡ്യൂറന്റ് കപ്പില്‍ മികച്ച പ്രകടനം നടത്താന്‍ ടീമിനു കഴിഞ്ഞു. നിലവില്‍ എല്ലാ കളിക്കാരും നാളെ നടക്കുന്ന മത്സരത്തിനു സജ്ജരാണ്. പ്രീസീസണില്‍ ചില താരങ്ങള്‍ പരിക്കിന്റെ പിടിയില്‍പ്പെട്ടിരുന്നു. അവരും കായികക്ഷമത വീണ്ടെടുത്തുകഴിഞ്ഞു.
കഴിഞ്ഞ സീസണില്‍ പ്രതീക്ഷിച്ചപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെന്നു പറഞ്ഞ ബ്ലാസ്റ്റേഴ്സ് പ്രതിരോധതാരം പ്രീതംകോട്ടാല്‍ തിരിച്ചടികള്‍ മറന്ന് പുതിയ സീസണിനുവേണ്ടി ടീം മാനസികമായി സജ്ജരായിക്ക ഴിഞ്ഞെന്നും വ്യക്തമാക്കി. സ്വന്തം മൈതാനത്ത് ആരാധകരുടെ മുന്നില്‍ ജയത്തോടെ സീസണ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണു ബ്ലാസ്റ്റേഴ്സ്.
Source link