ചൈനയിൽ വിരമിക്കൽ പ്രായം ഉയർത്തി


ബെ​​​യ്ജിം​​​ഗ്: ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം ഉ​​​യ​​​ർ​​​ത്താ​​​ൻ ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു. സ്ത്രീ​​​ക​​​ളി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള ബ്ലൂ​​​കോ​​​ള​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടേ​​​ത് 50ൽ​​​നി​​​ന്ന് 55 ആ​​​യും, വ്യാവ​​​സാ​​​യി​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള വെ​​​ള്ള​​​ക്കോ​​​ള​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടേ​​​ത് 55ൽ​​​നി​​​ന്ന് 58 ആ​​​യും ഉ​​​യ​​​രും. പു​​​രു​​​ഷ​​​ന്മാ​​​രു​​​ടേ​​​ത് ര​​​ണ്ടു മേ​​​ഖ​​​ല​​​യി​​​ലും 60ൽ​​​നി​​​ന്ന് 63 ആ​​​കും. ദീ​​​ർ​​​ഘ​​​കാ​​​ലം പി​​​ന്തു​​​ട​​​ർ​​​ന്ന ഒ​​​റ്റ​​​ക്കു​​​ട്ടി ന​​​യം മൂ​​​ലം രാ​​​ജ്യ​​​ത്ത് തൊ​​​ഴി​​​ലെ​​​ടു​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള​​​വ​​​ർ കു​​​റ​​​ഞ്ഞ​​​തും പെ​​​ൻ​​​ഷ​​​ൻ​​​ഫ​​​ണ്ട് ശു​​​ഷ്ക​​​മാ​​​കു​​​ന്ന​​​തും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു തീ​​​രു​​​മാ​​​നം. 2025 മു​​​ത​​​ലു​​​ള്ള 15 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യം ക്ര​​​മേ​​​ണ ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കും. അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ പ്രാ​​​യ​​​ത്തി​​​നു മു​​​ന്പ് വി​​​ര​​​മി​​​ക്ക​​​ൽ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. 2030 മു​​​ത​​​ൽ ജോ​​​ലി​​​ക്കാ​​​ർ പെ​​​ൻ​​​ഷ​​​ൻ ഫ​​​ണ്ടി​​​ലേ​​​ക്കു വി​​​ഹി​​​തം വ​​​ർ​​​ധി​​​പ്പി​​​ക്കേ​​​ണ്ടി​​​വ​​​രും.

ആ​​​യു​​​ർ​​​ദൈ​​​ർ​​​ഘ്യം, ആ​​​രോ​​​ഗ്യം, ജ​​​ന​​​സം​​​ഖ്യാ​​​ഘ​​​ട​​​ന, വി​​​ദ്യ​​​ഭ്യാ​​​സം, തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത മു​​​ത​​​ലാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ചൈ​​​ന​​​യി​​​ൽ ജ​​​ന​​​സം​​​ഖ്യ കു​​​റ​​​ഞ്ഞു​​​വ​​​രി​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും ജ​​​ന​​​സം​​​ഖ്യ താ​​​ഴോ​​​ട്ടു പോ​​​യി. അ​​​തേ​​​സ​​​മ​​​യംത​​​ന്നെ ആ​​​യു​​​ർ​​​ദൈ​​​ർ​​​ഘ്യ ശ​​​രാ​​​ശ​​​രി 78.2 വ​​​ർ​​​ഷ​​​മാ​​​യി ഉ​​​യ​​​രു​​​ക​​​യും ചെ​​​യ്തു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പെ​​​ൻ​​​ഷ​​​ൻ ഫ​​​ണ്ട് 2035ൽ ​​​ശൂ​​​ന്യ​​​മാ​​​കു​​​മെ​​​ന്ന് നേ​​​ര​​​ത്തേ​​ത​​​ന്നെ മു​​​ന്ന​​​റി​​​യി​​​പ്പു​​​ണ്ട്.


Source link
Exit mobile version